
ബാസ്ബാള്‍ അടിച്ചുപറത്തി കംഗാരുപ്പട; ആവേശക്കൊടുമുടിയേറിയ ആഷസ് ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ച് വിജയം പിടിച്ചുവാങ്ങി ഓസ്ട്രേലിയ….!
സ്വന്തം ലേഖിക
എഡ്ജ്ബാസ്റ്റണ്‍: ആവേശവും ഉദ്വേഗവും എവറസ്റ്റ് കയറിയ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ച് ഓസ്ട്രേലിയ.
ക്യാപ്റ്റൻ പാറ്റ് കമ്മിൻസണ്‍ നെഞ്ചുവിരിച്ച് നിന്നതോടെ ഇംഗ്ലണ്ട് പത്തിതാഴ്ത്തി. ആവേശം കൊടുമുടി കേറിയ മത്സരത്തില്‍ അവസാന ദിനം ഓസ്ട്രേലിയ വിജയം പിടിച്ചെടുക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊരുതി നിന്ന ഉസ്മാൻ ഖ്വാജയെ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് മടക്കിയതോടെ ഇംഗ്ലണ്ട് മോഹങ്ങള്‍ക്ക് ജീവൻ വെച്ചെങ്കിലും തോറ്റുകൊടുക്കാൻ കമ്മിൻസിന് മനസ്സില്ലായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവര്‍ട്ട് ബ്രോഡും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഒലി റോബിൻസണും ഓസീസിനെ മുള്‍മുനയില്‍ നിര്‍ത്തിയെങ്കിലും പതറിയില്ല.
വാലറ്റത്ത് നഥാൻഡ ലിയോണിനെ കൂട്ടുപിടിച്ച് കമ്മിൻസണ്‍ നടത്തിയ പോരാട്ടം ഒടുവില്‍ ഫലം കണ്ടു. കമ്മിൻസും 44 റണ്‍സുമായും ലിയോണ്‍ 16 റണ്‍സെടുത്തും പുറത്താകാതെ നിന്നു.