video
play-sharp-fill

ആശാ ജീവനക്കാരെ ആനുകൂല്യം നല്‍കാതെ പിരിച്ചുവിടാനുള്ള നീക്കത്തില്‍ പ്രതിഷേധം; ആശാ ജീവനക്കാര്‍ മന്ത്രി വീണ   ജോര്‍ജിന്‍റെ വീട്ടിലേക്ക് ഇന്ന് മാര്‍ച്ച്‌ നടത്തും

ആശാ ജീവനക്കാരെ ആനുകൂല്യം നല്‍കാതെ പിരിച്ചുവിടാനുള്ള നീക്കത്തില്‍ പ്രതിഷേധം; ആശാ ജീവനക്കാര്‍ മന്ത്രി വീണ ജോര്‍ജിന്‍റെ വീട്ടിലേക്ക് ഇന്ന് മാര്‍ച്ച്‌ നടത്തും

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാര്‍ ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്‍റെ ഔദ്യോഗിക വസതിയിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും ഇന്ന് മാര്‍ച്ചും ധര്‍ണയും നടത്തും.

ആശാ ജീവനക്കാരെ 62 വയസില്‍ ആനുകൂല്യം നല്‍കാതെ പിരിച്ചുവിടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്ന് ആശാ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരനും ജനറല്‍ സെക്രട്ടറി കൃഷ്ണവേണി ജി. ശര്‍മയും അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 ല്‍ ആശ പ്രവര്‍ത്തകരുടെ വിരമിക്കല്‍ പ്രായം 65 വയസായി നിശ്ചയിച്ച ബംഗാളില്‍ അവര്‍ക്ക് 3 ലക്ഷം രൂപ ആശ്വാസധനം നല്‍കുന്നുണ്ട്.

കേരളത്തിലും അത്തരം വിരമിക്കല്‍ ആനുകൂല്യങ്ങള്‍ വേണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്.