video
play-sharp-fill

ഇന്ന് സാര്‍വദേശീയ തൊഴിലാളി ദിനം! സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം കടുപ്പിക്കാനൊരുങ്ങി ആശാപ്രവര്‍ത്തകര്‍;  സമരയാത്രയുടെ ഫ്ലാഗ് ഓഫ് ഇന്ന്

ഇന്ന് സാര്‍വദേശീയ തൊഴിലാളി ദിനം! സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം കടുപ്പിക്കാനൊരുങ്ങി ആശാപ്രവര്‍ത്തകര്‍; സമരയാത്രയുടെ ഫ്ലാഗ് ഓഫ് ഇന്ന്

Spread the love

തിരുവനന്തപുരം: സാർവദേശീയ തൊഴിലാളി ദിനത്തില്‍ സമരം കടുപ്പിക്കാനൊരുങ്ങി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ പ്രവ‍ർത്തകർ.

ഇന്ന് രാവിലെ പത്തുമണിക്ക് തൊഴിലാളികള്‍ മെയ് ദിന റാലി നടത്തും. സമരത്തിന്‍റെ 81ആം ദിവസമായ ഇന്ന് രാപ്പകല്‍ സമര യാത്രയുടെ ഫ്ലാഗ് ഓഫും നടക്കും.

യാത്രയുടെ ക്യാപ്റ്റൻ എം.എ.ബിന്ദുവിന് പ്രമുഖ ഗാന്ധിയൻ ഡോ. എം.പി. മത്തായി പതാക കൈമാറും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെയ് അഞ്ച് മുതല്‍ ജൂണ്‍ 17 വരെയാണ് കാസർകോട് നിന്ന് തുടങ്ങി തിരുവനന്തപുരത്തേക്ക് സഞ്ചരിക്കുന്ന രാപ്പകല്‍ സമര യാത്ര. ആശാ പ്രവർത്തകരുടെ റിലേ നിരാഹാര സമരം ഇന്ന് 42ാം ദിവസത്തിലേക്കും കടന്നു.

എൻ.ശോഭന കുമാരി, ലേഖ സുരേഷ് , പി ലാര്യ എന്നിവരാണ് നിരാഹാര സമരം അനുഷ്ഠിക്കുന്നത്.ലോകമ്ബെടാമും തൊഴില്‍ മേഖലകള്‍ മുമ്ബില്ലാത്ത വിധം പ്രതിസന്ധി നേരിടുന്ന ഈ കാലത്താണ് മെയ് ദിനം ആചരിക്കുന്നത്.