എന്നെ ഇടിച്ചിട്ടത് ആടല്ല..! നിർണ്ണായകമായത് ആശയുടെ ഒറ്റവരിയിലെ മരണമൊഴി ; മക്കളെ ചോദ്യം ചെയ്തതോടെ കൊലപാതകത്തെ അപകടമരണമാക്കാനുള്ള അരുണിന്റെ കുബുദ്ധിയും പൊളിഞ്ഞു : ആശയെ അരുൺ ചവിട്ടി കൊന്നത് മദ്യലഹരിയിൽ
സ്വന്തം ലേഖകൻ
കൊല്ലം: ‘എന്നെ ഇടിച്ചിട്ടത് ആടല്ല’. ഭർത്താവിന്റെ ചവിട്ടേറ്റ് അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ ആശ ഒറ്റവരിയിൽ പറഞ്ഞത് ഇത് മാത്രമായിരുന്നു. മകളുടെ വിയോഗ വേദനയ്ക്കിടെ സത്യം കണ്ടെത്താൻ ഇതോടെ അച്ഛനും അമ്മയും പരാതി നൽകുകയായിരുന്നു.
ആട് ഇടിച്ചതിനെത്തുടർന്നാണ് വീണ് പരിക്കേറ്റെന്ന ഭർത്താവിന്റെ മൊഴി അവർ വിശ്വസിക്കാതെ വരികെയായിരുന്നു. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ഗൗരവത്തോടെയുള്ള പൊലീസിന്റെ അന്വേഷണത്തിൽ ഭർത്താവ് ഓടനാവട്ടം വാപ്പാല പള്ളിമേലതിൽ വീട്ടിൽ അരുണിനെ (36) കുടുക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കരിക്കം അഭിലാഷ് ഭവനിൽ ജോർജ് ശോഭ ദമ്പതികളുടെ മകൾ ആശ (29) കഴിഞ്ഞ നാലിനാണ് ആശുപത്രിയിൽ മരിച്ചത്. വീടിനു സമീപത്തെ പാറമുകളിൽ തീറ്റയ്ക്കായി കൊണ്ടുപോയ ആട് ആശയെ ഇടിച്ചിട്ടെന്നാണു ഭർത്താവ് ബന്ധുക്കളെ അറിയിച്ചത്.
എന്നാൽ മദ്യപിച്ചെത്തിയ അരുൺ ഒക്ടോബർ 31ന് ആശയുമായി വഴക്കിട്ടു. അരുൺ വയറ്റിൽ ചവിട്ടിയതോടെ ആശ അബോധാവസ്ഥയിലാവുകയായിരുന്നു. ഈ മാസം രണ്ടിനു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീടു കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് സ്ഥിതി വഷളായതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.
ഇവിടെ ചികിത്സയിലിരിക്കെയാണ് ആശ മരിച്ചത്. ആശയുടെ വയറ്റിലെ ചവിട്ട് ആടിന്റെ ചവിട്ട് കൊണ്ടാണെന്ന് ഏവരും വിശ്വസിക്കുകയും ചെയ്തു. ഇതിനിടെയാണ് തന്റെ അച്ഛനും അമ്മയോടും ആശ ഒറ്റ വരിയിൽ സത്യം പാതി പറഞ്ഞത്.
ആശയുടെ പരാതിയെ തുടർന്ന് പൊലീസ് രണ്ടു മക്കളെയും അരുണിന്റെ മാതാവിനെയും പൊലീസ് ചോദ്യം ചെയ്‌തോടെ മൊഴികളിലെ വൈരുധ്യം വ്യക്തമാവുകയായിരുന്നു. തുടർന്നാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. പാറയുടെ മുകളിൽ നിന്നു വീണാൽ ശരീരം മുഴുവൻ മുറിവുകളുണ്ടാകാൻ സാധ്യതയുണ്ടെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാൽ പോസ്റ്റുമോർട്ടത്തിൽ ആശയുടെ ശരീരത്തിൽ ഏഴ് മുറിവുകളാണു കണ്ടെത്തിയത്.
ആശയുടെ ശരീരത്തിൽ കണ്ടെത്തിയ ഇവയിൽ മിക്കതും ഉണങ്ങിയിരുന്നു. മരണകാരണം അടിവയറ്റിനേറ്റ ചവിട്ടാണെന്നും ഡോക്ടർമാർ സ്ഥിരീകരിച്ചു. റൂറൽ എസ്പി: ഇളങ്കോയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി എം.എ.നസീർ അടങ്ങുന്ന സംഘമാണ് അരുണിനെ അറസ്റ്റ് ചെയതത്.
പൂയപ്പള്ളി ഇൻസ്‌പെക്ടർ വിനോദ് ചന്ദ്രൻ, എസ്‌ഐ.മാരായ രാജൻബാബു, രതീഷ് കുമാർ, എഎസ്‌ഐ.മാരായ ഉദയകുമാർ, അനിൽകുമാർ, വിജയകുമാർ, വനിതാ സിവിൽ പൊലീസ് ഓഫീസർ ജുമൈല എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.