video
play-sharp-fill

സീരിയൽ താരം ശരണ്യയ്ക്ക് വീണ്ടും ട്യൂമർ: ശരണ്യയ്ക്ക് വേണ്ടി പ്രാർത്ഥിയ്ക്കണമെന്നു അമ്മ; മലയാളത്തിന്റെ പ്രിയതാരത്തിന്റെ ജീവൻ വീണ്ടും അപകടത്തിൽ

സീരിയൽ താരം ശരണ്യയ്ക്ക് വീണ്ടും ട്യൂമർ: ശരണ്യയ്ക്ക് വേണ്ടി പ്രാർത്ഥിയ്ക്കണമെന്നു അമ്മ; മലയാളത്തിന്റെ പ്രിയതാരത്തിന്റെ ജീവൻ വീണ്ടും അപകടത്തിൽ

Spread the love

തേർഡ് ഐ ബ്യൂറോ

കൊച്ചി: സീരിയൽ താരം ശരണ്യയ്ക്ക് വീണ്ടും ട്യൂമർ. ശരണ്യയ്ക്ക് വേണ്ടി പ്രാർത്ഥിയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഇപ്പോൾ അമ്മ സോഷ്യൽ മീഡിയയിൽ എത്തിയത്.

അപ്രതീക്ഷിതമായി ജീവിതത്തിൽ തിരിച്ചടിയായ അർബുദ ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയതാണ് നടി ശരണ്യ. ഇപ്പോഴിതാ ശരണ്യയെ വീണ്ടും രോഗത്തിന്റെ ബുദ്ധിമുട്ടുകൾ പിടിമുറുക്കിയെന്ന വാർത്തയാണ് പുറത്തുവരുന്നത്.ശരണ്യയുടെ അമ്മ തന്നെയാണ് മകളുടെ റ്റി ലൈറ്റ്‌സ് എന്ന യൂ ട്യൂബ് ചാനലിലൂടെ ഇക്കാര്യം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ദിവസം മുൻപ് വരെ ശരണ്യയ്ക്ക് പ്രശ്നമുണ്ടായിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ ആരോഗ്യസ്ഥിതി മോശമാണെന്നും അമ്മ പറഞ്ഞു.രണ്ട് മാസം മുമ്ബ് നടത്തിയ സ്‌കാനിങ്ങിൽ വീണ്ടും ട്യൂമർ വളരുന്നതായി കണ്ടു. അത് വീണ്ടും സർജറി ചെയ്യണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇനി ഒരിക്കലും ഈ അസുഖംവരില്ലെന്ന് പ്രതീക്ഷിച്ചിരുന്നു. ശരണ്യയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും അമ്മ അഭ്യർത്ഥിച്ചു.