സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ കോർപറേഷന്റെ തലപ്പത്തിരിക്കാൻ മുടവന്മുഗളിലെ വാടകവീട്ടിൽ നിന്ന് ആര്യ രാജേന്ദ്രൻ പുറപ്പെട്ടത് അച്ഛനൊപ്പം ബൈക്കിലാണ്. അച്ഛന്റെ ബൈക്കിന്റെ പിന്നിലിരുന്ന് കുടുസുവഴിയിലൂടെയാണ് യാത്ര.
തെരഞ്ഞെടുപ്പിൽ രണ്ട് കോൺഗ്രസ് വിമതരുടേതടക്കം 54 വോട്ട് നേടിയതോടെ ചുമതലയേൽക്കാൻ മേയറുടെ കസേരയിലേക്ക്. ഏറ്റവും പ്രായം കുറഞ്ഞ മേയർ തലപ്പത്തെത്തിയ നിമിഷത്തിന്റെ യാത്രാ വഴിയാണ് ഇത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപി സിമി ജ്യോതിഷിനെയും യുഡിഎഫ് മേരി പുഷ്പത്തെയും മൽസരിപ്പിച്ചെങ്കിലും കോൺഗ്രസ് വിമതർ എൽഡിഎഫിനൊപ്പം ചേർന്നതോടെ ആര്യക്ക് മുന്നണി വോട്ടിനേക്കാൾ രണ്ടെണ്ണം കൂടുതൽ ലഭിക്കുകയായിരുന്നു ബിജെപിക്ക് 35, യുഡിഎഫിന് 9, സിപിഎമ്മിന്റെ ഒരവോട്ട് അസാധുവാകുകയായിരുന്നു. ഇതോടെയാണ് അച്ഛനെയും അമ്മയേയും മുൻഗാമികളെയും ചേർത്ത് പിടിച്ച് ആര്യ മേയർ കസേരയിൽ.
ആരെയും ഭരിക്കലല്ല, ഒന്നിച്ചുകൊണ്ടപോകലാണ് തന്റെ ലക്ഷ്യമെന്ന് ആര്യ പറഞ്ഞു. ഇരുപത്തിയൊന്നുകാരിയായ ആര്യക്കൊപ്പം കേരളവും ഒരുപക്ഷെ രാജ്യവും ചരിത്രത്തിൽ ഇടംപിടിക്കുകയാണ്.
അങ്ങനെ ബൈക്കിലെത്തിയ ആര്യ മേയറുടെ ഔദ്യോഗിക വാഹനത്തിലേറി ആദ്യ പൊതുപരിപാടിക്കു പുറപ്പെട്ടു. ഇത്ര ചെറുപ്രായത്തിലെ വലിയ ഒരു ഉത്തരവാദിത്വം ഏറ്റെടുത്ത മകളുടെ ആത്മവിശ്വാസമാണ് ആര്യയുടെ മാതാപിതാക്കളുടെ ധൈര്യവും സന്തോഷവും.