നികുതി വെട്ടിപ്പ്..! നടൻ ആര്യയുടെ വീട്ടിലും ഹോട്ടലുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

Spread the love

ചെന്നൈ: തമിഴ് നടൻ ആര്യയുടെ വീട്ടിലും ഉടമസ്ഥതയിലുളള സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് റെയ്ഡ്.

ആര്യയുടെ ഉടമസ്ഥതയില്‍ ചെന്നൈയിലെ വിവിധ ഇടങ്ങളില്‍ സീ ഷെല്‍ എന്ന പേരില്‍ പ്രവർത്തിക്കുന്ന ഹോട്ടലുകളിലും പരിശോധന നടന്നുവരികയാണ്.
നികുതി വെട്ടിപ്പ് മൂലമാണ് റെയ്ഡ് നടത്തുന്നതെന്നും റെയ്ഡിന് ശേഷമേ മുഴുവൻ വിവരങ്ങളും പുറത്തുവിടുകയുളളൂവെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

ചെന്നൈയിലെ വേളാച്ചേരി, കൊട്ടിവാകം, കില്‍പ്പോക്ക്, അണ്ണാനഗർ തുടങ്ങിയ സ്ഥലങ്ങളിലാണ് ആര്യയുടെ ഹോട്ടലുകള്‍ പ്രവർത്തിക്കുന്നത്. വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു, നികുതി അടച്ചില്ല എന്നിങ്ങനെയുളള ആരോപണങ്ങള്‍ ആര്യയ്ക്കെതിരെ പുറത്തുവന്നതിനുപിന്നാലെയാണ് ആദായ നികുതി വകുപ്പിന്റെ നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, പരിശോധന നടത്തിയ സീ ഷെല്‍ ഹോട്ടലുകള്‍ തന്റെ ഉടമസ്ഥതയിലുളളതല്ലെന്നും ആര്യ പ്രതികരിച്ചിട്ടുണ്ട്.