
‘പ്രളയം വന്ന് ഭൂമി നശിക്കും; അതിന് മുൻപ് അന്യഗ്രഹത്തിലെത്തി ജീവിച്ചുതുടങ്ങണം’; നവീൻ പര്‍വതാരോഹണത്തിനും തയ്യാറെടുത്തിരുന്നു; അരുണാചല്‍ പ്രദേശില്‍ ജീവനൊടുക്കിയ മൂന്ന് മലയാളികളും വിചിത്ര വിശ്വാസത്തിന്റെ ഇരകളെന്ന് പൊലീസ്….!
തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ ജീവനൊടുക്കിയ മൂന്ന് മലയാളികളും വിചിത്ര വിശ്വാസത്തിന്റെ ഇരകളെന്ന് പൊലീസ്.
പ്രളയം വന്ന് ഭൂമി നശിക്കുമെന്നും അതിന് മുൻപ് അന്യഗ്രഹത്തില്‍ ജനിച്ച് ജീവിക്കണമെന്നുമുള്ള ആഗ്രഹത്തിന്റെ പേരിലാണ് ഇവർ ജീവനൊടുക്കിയത്. മരിച്ച നവീൻ തന്നെയാണ് ഈ ചിന്ത മറ്റ് രണ്ടുപേരിലേക്കും എത്തിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
പർവതാരോഹണത്തിന് നവീൻ തയ്യാറെടുത്തിരുന്നു എന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു. ഒരു ദിവസം പ്രളയം വന്ന് ലോകം നശിക്കും. അന്ന് ഉയരമേറിയ പ്രദേശത്ത് ജീവിച്ചാല്‍ മാത്രമേ ജീവൻ സംരക്ഷിക്കാൻ കഴിയൂ എന്നായിരുന്നു നവീനിന്റെ വിശ്വാസം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ബുദ്ധിമുട്ടുകളൊന്നും ഇല്ലാത്ത മറ്റൊരു ലോകമുണ്ടെന്നും അവിടെ പുനർജനിക്കണമെന്നുമായിരുന്നു നവീൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്.
Third Eye News Live
0