അരുണാചലിലെ മലയാളികളുടെ മരണം; മൂന്ന് പേരും അന്ധവിശ്വാസം പിന്തുടര്‍ന്നത് വീട്ടുകാര്‍ക്ക് അറിയാമായിരുന്നുവെന്ന് പൊലീസ്

Spread the love

തിരുവനന്തപുരം: അരുണാചലിലെ ഹോട്ടല്‍ മുറിയില്‍ മൂന്ന് മലയാളികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

video
play-sharp-fill

മൂന്ന് പേരും അന്ധവിശ്വാസങ്ങളില്‍ ആകൃഷ്ടരായ കാര്യം വീട്ടുകാർക്ക് അറിവുണ്ടായിരുന്നുവെന്ന് അരുണാചല്‍ പൊലീസ് പറയുന്നു. ദേവിയുമായുള്ള ബന്ധത്തെ ആര്യയുടെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു.

ദേവിക്കൊപ്പം താമസിക്കാൻ പോയ ആര്യയെ ബന്ധുക്കള്‍ അനുനയിപ്പിച്ചാണ് തിരിച്ചെത്തിച്ചത്. 2022 ല്‍ ആര്യയെ മാനസിക രോഗ വിദഗ്ധനെ കാണിച്ചു. ദേവി സ്കൂളില്‍ നിന്നും രാജിവച്ച ശേഷമാണ് ആര്യയെ വീണ്ടും സ്കൂളിലേക്ക് പഠിപ്പിക്കാൻ അയച്ചതെന്നാണ് പൊലീസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2013 ലാണ് ആര്യ ഡോണ്‍ ബോസ്കോ മെയില്‍ ഉണ്ടാക്കിയത്. അന്ന് വിശ്വാസങ്ങളെ പിന്തുടർന്നില്ലെന്നും പിന്നീട് നവീനിൻ്റെ വിശ്വാസങ്ങളില്‍ ആകൃഷ്ടയായ ശേഷമാണ് ഈ മെയില്‍ വഴി ആശയ വിനിമയം സജീവമായതും പൊലീസ് പറയുന്നു.

മൂന്ന് പേർക്കും ഇമെയില്‍ പാസ് വേർഡ് അറിയാമായിരുന്നു. ദേവിയുടെ സ്വർണം പണയം വച്ചാണ് ഇവര്‍ അരുണാചല്‍ യാത്രക്ക് പണം കണ്ടെത്തിയത്. സ്വർണം മുത്തൂറ്റില്‍ പണയം വച്ച്‌ 95,000 രൂപ വാങ്ങിയെന്നും ദേവിയ്ക്കാണ് പണം നല്‍കിയതെന്നും പൊലീസ് സ്ഥിരീകരിച്ചു.

വീട്ടില്‍ നിന്നും ഇറങ്ങിയ നവീനും ഭാര്യ ദേവിയും കോവളത്താണ് ആദ്യ ദിവസങ്ങളില്‍ താമസിച്ചത്. നവീൻ ഇടക്ക് തമിഴ്നാട്ടിലേക്ക് പോയി. സ്കൂളിലേക്കെന്ന് പറഞ്ഞിറങ്ങിയ ആര്യ സുഹൃത്തുക്കളെ കണ്ടിരുന്നു. അവസാന നാളുകളിലും മൂവരും സന്തോഷവാന്മാരായിരുന്നുവെന്നാണ് അരുണാചല്‍ പൊലീസ് പറയുന്നത്.