play-sharp-fill
വയോധികയെ വീടിനുള്ളില്‍ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി ; മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയ നിലയിൽ

വയോധികയെ വീടിനുള്ളില്‍ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി ; മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയ നിലയിൽ

അടിമാലി : വയോധികയെ വീടിനുള്ളില്‍ തലയ്ക്ക് അടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി കുരിയൻസ് പടിയില്‍ ഫാത്തിമ കാസിം (70) ആണ് മരിച്ചത്.

സംഭവം കൊലപാതകമാണെന്നാണ് പോലീസിന്‍റെ സംശയം. രാത്രി വീട്ടിലെത്തിയ മകൻ സുബൈറാണ് ആദ്യം മൃതദേഹം കണ്ടത്. മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയ നിലയിലായിരുന്നു.

അടിമാലി പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ട് പേർ ഫാത്തിമയുടെ വീട്ടില്‍ വന്നതായി നാട്ടുകാർ പോലീസിനെ അറിയിച്ചു. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group