നെഞ്ചുവേദന; നടൻ ശ്രീനിവാസൻ ആശുപത്രിയിൽ.

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: നെഞ്ചുവേദനയെ തുടർന്ന് നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ സിനിമ ഡബ്ബിംഗിനായി കൊച്ചി ലാൽമീഡിയയിൽ എത്തിയപ്പോ ആയിരുന്നു നെഞ്ചുവേദന അനുഭവപ്പെട്ടത്. താരത്തെ കൊച്ചി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഐസിയുവിൽ പ്രവേശിപ്പിച്ച ശ്രീനിവാസന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.ശ്രീനിവാസൻ തിരക്കഥ രചിച്ച ഞാൻ പ്രകാശൻ എന്ന ചിത്രം അടുത്തിടെയാണ് തിയേറ്ററിലെത്തിയത്. ഏറെക്കാലത്തിന് ശേഷം സത്യൻ അന്തിക്കാട് – ശ്രീനിവാസൻ ടീം ഒന്നിച്ച ചിത്രമായിരുന്നു ഫഹദ് ഫാസിൽ നായകനായ ഈ ചിത്രം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group