പൊലീസെത്തിയപ്പോൾ ആക്രമണകാരികളായ വേട്ടപ്പട്ടികളെ അഴിച്ചുവിട്ടു; 30 ഗ്രാം എംഡിഎംഎയുമായി സഹോദരങ്ങളടക്കം മൂന്ന് പേർ പിടിയിൽ

Spread the love

കോഴിക്കോട്: ജാമ്യത്തിലിറങ്ങിയ കഞ്ചാവ് കേസ് പ്രതികൾ വീണ്ടും
30 ഗ്രാം എംഡിഎംഎയുമായി പിടിയിൽ. പൊലീസ് സംഘത്തിന് നേരെ ആക്രമണകാരികളായ വേട്ടപ്പട്ടികളെ അഴിച്ചുവിട്ട് രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ അതിസാഹസികമായാണ് പിടികൂടിയത്.

അരീക്കാട് നല്ലളം സ്വദേശികളായ അബ്ദുൾ സമദ്, അബ്ദുൾ സാജിദ്, ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി അറഫ നദീർ എന്നിവരാണ് പിടിയിലായത്.

അറസ്റ്റിലായ സമദും സാജിദും സഹോദരങ്ങളാണ്. കഴിഞ്ഞ വർഷം 18 കിലോ ഗ്രാം കഞ്ചാവുമായി ഇവരെ ബെംഗളൂരു പൊലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ഇരുവരും രാസലഹരി ഇടപാടുകൾ സജീവമാക്കുകയായിരുന്നു. ജയിലിൽ വെച്ചാണ് സാജിദ് നദീറിനെ പരിചയപ്പെടുന്നത്. പിന്നീട് ലഹരിമരുന്ന് കച്ചവടത്തിനായാണ് നദീറിനെ സാജിദ് കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അധികം ശ്രദ്ധിക്കാത്ത സ്ഥലങ്ങളിൽ ഫ്ലാറ്റുകളും വാടക വീടുകളും എടുത്തായിരുന്നു ഇവരുടെ ഇടപാടുകൾ.

നിരവധി തവണ വൻതോതിൽ എംഡിഎംഎ ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ട് എത്തിച്ച് കച്ചവടം നടത്തി. ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് പന്തീരാങ്കാവ് പൊലീസും ഡാൻസാഫും ചേർന്ന് പ്രതികളെ പിടികൂടിയത്.