ഒഡീഷയിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന 1.110 കിലോ കഞ്ചാവുമായി ചങ്ങനാശ്ശേരി സ്വദേശി പിടിയിൽ

Spread the love

കോട്ടയം: ഒഡീഷയിൽ നിന്നും വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ചങ്ങനാശ്ശേരി സ്വദേശി പിടിയിൽ .ചങ്ങനാശ്ശേരി കച്ചേരി റോഡിൽ ചിത്രക്കുളം ഭാഗത്ത് പേൾ റസിഡൻസി ലോഡ്ജിൽ താമസിച്ചു വന്നിരുന്ന ദിലീപ് കുമാർ സി. എൽ (55) ആണ് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്.ഇയാളിൽ നിന്ന്
1.110 കിലോ കഞ്ചാവും പിടിച്ചെടുത്തു.

കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചങ്ങനാശ്ശേരി ഡിവൈഎസ്പി തോംസൺ കെപിയുടെ നിർദേശാനുസരണം ചങ്ങനാശ്ശേരി പോലീസ് ഇൻസ്പെക്ടർ ബി.വിനോദ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ജയകൃഷ്ണൻ, എസ്.ഐ ആന്റണി മൈക്കിൾ, എ.എസ്.ഐ ജസ്റ്റിൻ, സീനിയർ സിപിഒ ക്രിസ്റ്റഫർ, അജേഷ്, വിനീഷ് സി.പി.ഒ അരുൺ, സതീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘവും കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.