തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വൻ ലഹരി വേട്ട; ചില്ലറ വില്പനയ്ക്ക് എത്തിച്ച കാൽ കിലോ ബ്രൗൺഷുഗറുമായി മൂന്നുപേർ പിടിയിൽ; സിറ്റി പോലീസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ട്രെയിൻ ഇറങ്ങിയ പ്രതികളെ പോലീസ് വളഞ്ഞിട്ട് നടത്തിയ പരിശോധനയിലാണ് പിടിയിലായത്

Spread the love

കണ്ണൂർ: തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ വൻ ലഹരി വേട്ട. കാൽക്കിലോ ബ്രൗൺ ഷുഗറുമായി മൂന്ന് പേർ പിടിയിലായി.

video
play-sharp-fill

തലശ്ശേരി സ്വദേശികളായ അക്രം, ഷുഹൈബ്, നാസർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിൽ നിന്നുളള നേത്രാവതി എക്സ്പ്രസിൽ കൊണ്ടുവരികയായിരുന്നു മയക്കുമരുന്ന്.

ഷൂവിൽ ഒളിപ്പിച്ച നിലയിലായിരുന്നു. സിറ്റി പൊലീസ് കമ്മീഷണർക്ക് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന്, സംഘം ട്രെയിൻ ഇറങ്ങിയപ്പോൾ പൊലീസ് വളയുകയായിരുന്നു. കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി ചില്ലറ വിൽപ്പനക്ക് എത്തിച്ചതാണ് ബ്രൗൺ ഷുഗറെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group