വൈറല്‍ റീലുകള്‍ക്കായി ബൈക്കിൽ സഞ്ചരിച്ച് യുവാവിന്റെ അഭ്യാസ പ്രകടനം; ഓടുന്ന വാഹനങ്ങളുടെ ഡോര്‍ വലിച്ചു തുറന്നു, കയ്യോടെ പിടികൂടി പോലീസ്

Spread the love

വൈറല്‍ റീലുകള്‍ക്ക് വേണ്ടി നടുറോഡില്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ഡോറുകള്‍ ബൈക്കില്‍ സഞ്ചരിച്ച്‌ തുറന്ന യുവാവ് അറസ്റ്റില്‍. ദില്ലി പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഖജുരി ഖാസ് സ്വദേശി തുഷാർ പുനിയ എന്ന യുവാവാണ് അറസ്റ്റിലായത് ഡിടിസി ബസിന്റെ അടക്കം ഡോർ യുവാവ് ബൈക്കിൽ സഞ്ചരിച്ചു തുറന്നിരുന്നു.

video
play-sharp-fill

മോട്ടോർ വാഹന നിയമപ്രകാരമാണ് കേസ്. പൊലീസ് പങ്കുവച്ച വീഡിയോ ഇപ്പോള്‍ വൈറലാണ്. 22 കാരനാണ് തുഷാർ പൂനിയ. വടക്ക്കിഴക്കൻ ദില്ലിയിലെ റോഡുകളിലായിരുന്നു യുവാവിന്റെ പരാക്രമങ്ങളിലേറെയും. ബസ്, കാർ,മിനിവാൻ തുടങ്ങി വിവിധ വിഭാഗത്തിലെ വാഹനങ്ങള്‍ക്ക് നേരെയായിരുന്നു യുവാവിന്റെ അതിക്രമം.

ഖജൂരി ഖാസ് സ്വദേശിയാണ് 22കാരൻ. ഫെബ്രുവരി 16നാണ് യുവാവിന്റെ റീല്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ രീതിയില്‍ വൈറലായത്. രജിസ്ട്രേഷൻ നമ്പറില്ലാത്ത ബൈക്കിലെത്തി തിരക്കേറിയ റോഡില്‍ ദില്ലി ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ ബസിന്റെ ഡോർ തുറന്ന് യുവാവ് പോകുന്നതായിരുന്നു വീഡിയോ. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വലിയ രീതിയില്‍ ആശങ്കയ്ക്ക് വഴി തെളിച്ചതായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെയാണ് പൊലീസ് യുവാവിനെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. മേഖലയിലെ സിസിടിവി ക്യാമറകളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ വിലയിരുത്തിയാണ് തുഷാറിനെ കണ്ടെത്തിയത്. വൈറല്‍ റീലിനായി ഉപയോഗിച്ച ബൈക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.