സ്കൂള്‍ വിദ്യാര്‍ഥിയെ കൂട്ടിക്കൊണ്ടുപോയി മര്‍ദിച്ച് മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്തയാളടക്കം രണ്ടുപേര്‍ പിടിയില്‍.
സ്വന്തം ലേഖകൻ
കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ഥിയെ കൂട്ടിക്കൊണ്ടുപോയി മര്‍ദിച്ച് മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്തയാളടക്കം രണ്ടുപേര്‍ പിടിയില്‍.
ബുധനാഴ്ച ഉച്ചതിരിഞ്ഞ് മൂന്നോടെ മാനാഞ്ചിറക്ക് സമീപത്തുനിന്ന് സ്കൂള്‍ വിദ്യാര്‍ഥിയെ സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. റെയില്‍വേ സ്റ്റേഷന് സമീപം വെച്ച് രണ്ടുപേരും ചേര്‍ന്ന് വിദ്യാര്‍ഥിയെ മര്‍ദിച്ചശേഷം മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതികളെ വെള്ളിയാഴ്ച ഉച്ചയോടെ ഇവരുടെ വീടിന്റെ പരിസരത്തുനിന്നും പിടികൂടുകയായിരുന്നു. ടൗണ്‍ എസ്.ഐ സുഭാഷ് ബാബു, എസ്.സി.പി.ഒമാരായ സജേഷ് കുമാര്‍, രാജേഷ്, രമേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
എലത്തൂര്‍ ആദിയ മന്‍സില്‍ മുഹമ്മദ് സേഫ് (19), നടക്കാവ് സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത ഒരാൾ എന്നിവരാണ് പിടിയിലായത്.
Third Eye News Live
0
Tags :