പൊലീസ് ഇൻസ്പെക്ടറോട് കടുത്ത പ്രേമം; രക്തം കൊണ്ട് പ്രേമലേഖനമെഴുതി; തന്നെ പ്രണയിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്നും ഭീഷണി; ഒടുവിൽ അറസ്റ്റിലായി യുവതി

Spread the love

ബംഗളൂരു: പൊലീസ് ഇൻസ്പെക്ടറോട്, കടുത്ത പ്രേമം മൂത്ത യുവതി ഒടുവില്‍ അറസ്റ്റിലായി. ഇൻസ്പെക്ടർക്ക് രക്തം കൊണ്ട് പ്രേമലേഖനമെഴുതുകയും ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തതോടെയാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കർണാടകയിലെ രാമമൂർത്തിനഗർ സ്റ്റേഷനിലെ ഇൻസ്പെക്ടർ സതീഷിന്റെ പരാതിയിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

video
play-sharp-fill

രാമമൂർത്തിനഗറില്‍ താമസിക്കുന്ന സഞ്ജന എന്ന  യുവതി ഒക്ടോബർ മുതല്‍ വിവിധ നമ്ബറുകളില്‍നിന്ന് ഫോണ്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. കബളിപ്പിക്കാൻ വിളിക്കുന്നതാകുമെന്ന് കരുതി ഇൻസ്പെക്ടർ നമ്ബർ ബ്ലോക്ക് ചെയ്തു. വീണ്ടും മറ്റ് നമ്ബറുകളില്‍ നിന്ന് വിളിക്കുകയും മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഒപ്പമുള്ള ചിത്രങ്ങള്‍ അയയ്ക്കുകയും ചെയ്തു.

പിന്നീട് യുവതി സ്റ്റേഷനിലെത്തി രക്തം കൊണ്ടെഴുതിയ പ്രേമലേഖനവും മരിക്കുമെന്നു ഭീഷണിപ്പെടുത്തുന്ന കത്തും കൈമാറി. മരിച്ചാല്‍ ഉത്തരവാദി ഇൻസ്പെക്ടറായിരിക്കുമെന്നും കത്തില്‍ പറഞ്ഞു. തുടർന്നാണ് ഇൻസ്പെക്ടർ പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group