play-sharp-fill
വിദ്യാർഥികൾക്കു നേരെ സദാചാര ഗുണ്ടാ അക്രമം : അഞ്ചു പേർ അറസ്റ്റിൽ

വിദ്യാർഥികൾക്കു നേരെ സദാചാര ഗുണ്ടാ അക്രമം : അഞ്ചു പേർ അറസ്റ്റിൽ

 

സ്വന്തം ലേഖകൻ

കണ്ണൂർ: വിദ്യാർഥികൾക്കു നേരെ സദാചാര ഗുണ്ടാ അക്രമം. അഞ്ചു പേർ അറസ്റ്റിൽ. കണ്ടൽ ബോധവൽക്കരണ നാടകത്തിൽ അഭിനയിക്കാനായെത്തിയ വിദ്യാർത്ഥികളെ ആക്രമിച്ച സംഭവത്തിൽ കുഞ്ഞിമംഗലം സ്വദേശികളായ എം പി മനോഹരൻ (49), സി പവിത്രൻ (45), എ വി ആകാശ് (29), പി സി മനോജ് (35), എം സതീശൻ (46) എന്നിവരെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്.


എടാട്ട് തുരുത്തിയിൽ കണ്ടൽ പഠന കേന്ദ്രത്തിൽ ബോധവൽക്കരണ നാടകത്തിൽ അഭിനയിക്കാനെത്തിയ വിദ്യാർത്ഥിനികൾ അടക്കമുള്ള സംഘത്തെ പ്രദേശത്തുകാരായ ഒരു കൂട്ടം സംഘം സദാചാര പൊലീസ് ചമഞ്ഞ് മർദിച്ചത്. നാടക പരിശീലനത്തിന് എത്തിയ സംഘത്തിലെ ഒരുആൺക്കുട്ടിയും പെൺകുട്ടിയും കണ്ടൽ കാടുകളിൽ സന്ധ്യക്ക് പക്ഷി നിരീക്ഷണത്തിനായെത്തിയതായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടയിൽ നാട്ടുകാരായ യുവാക്കൾ ചോദ്യം ചെയ്തതാണ് വാഗ് വാദത്തിലും തുടർന്ന് അക്രമത്തിലും കലാശിച്ചത് . ജില്ലാ പഞ്ചായത്തിന്റെ അഴീക്കോട് നടന്ന തണ്ണീർ തട സംരക്ഷണ ദിനാഘോഷ പരിപാടികളിൽ സംബന്ധിച്ച ശേഷമാണ് വിദ്യാർത്ഥികൾ തുരുത്തിയിൽ നാടക പരിശീലനത്തിനായെത്തിയത്. മർദനത്തിൽ അരവഞ്ചാൽ സ്വദേശി അഭിജിത് (20), കുഞ്ഞിമംഗലത്തെ വിമൽ (24) എന്നിവരടക്കം പരിക്കേറ്റ അഞ്ചോ ഓളം വിദ്യാർത്ഥികൾ പയ്യന്നൂർ ഗവ: താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അഭിജിത്തിന്റെ പരാതിയിൽ പൊലീസ് എട്ട് പേർക്കെതിരെ കേസെടുത്തിരുന്നു അതിൽ അഞ്ചു പേരാണ് നിലവിൽ പൊലീസ് പിടിയിലായത്.