
അരൂർ ദേശീയ പാതയിൽ വാഹനാപകടം; മിനിലോറി ഇടിച്ച് കാൽ നടയാത്രികനായ വയോധികന് ദാരുണാന്ത്യം
അരൂർ: ദേശീയ പാതയിൽ വാഹനാപകടത്തില്‍ കാൽനട യാത്രികൻ മരിച്ചു. അരൂർ കണിയാംവെളി ഗോപി (67) ആണ് മരിച്ചത്. ക്ഷേത്ര ദർശനത്തിന് പോകുമ്പോൾ ചന്തിരൂർ പുതിയ പാലത്തിന് തെക്കുവശത്ത് വച്ച് ഇന്ന് പുലച്ചെ അഞ്ച് മണിക്ക് മിനി ഇൻസുലേറ്റ് ലോറി ഇടിച്ചാണ് അപകടം.
കളമശ്ശേരിയിൽ നിന്ന് ഇലട്രോണിക്ക് സാധനങ്ങളുമായി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഇൻസുലേറ്റ് ലോറിയിൽ മറ്റൊരു വണ്ടി തട്ടി നിയന്ത്രണം തെറ്റിയാണ് ഗോപിയെ ഇടിച്ചത്. ഉടൻ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്.
ശ്രീധരപണിക്കരുടെയും ജാനമ്മയുടെയും മകനാണ്. രാധാ ചന്ദ്രശേഖരൻ, ശോഭന പൊന്നപ്പൻ, സതീശ പണിക്കർ, ഓമന പുരുഷോത്തമൻ , മധുസൂദന പണിക്കർ എന്നിവർ സഹോദരങ്ങളാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0