വക്താവ് സ്ഥാനം മരവിപ്പിച്ച തീരുമാനം അറിഞ്ഞത് മാധ്യമങ്ങളിലൂടെ; അച്ഛന്റെ ലേബലിൽ പദവി കിട്ടുന്നതിനോട് താല്പര്യമില്ല; യൂത്ത് കോൺഗ്രസ്‌ വിവാദത്തിൽ പ്രതികരണവുമായി അർജുൻ രാധാകൃഷ്ണൻ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: യൂത്ത് കോൺഗ്രസ്സ് വക്താവ് സ്ഥാനം മരവിപ്പിച്ച തീരുമാനം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് അർജുൻ രാധാകൃഷ്ണൻ. അന്തിമ തീരുമാനം നേതൃത്വത്തിന്റെതാണെന്നും അച്ഛന്റെ ലേബലിൽ പദവി കിട്ടുന്നതിനോട് താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എതിർപ്പുകൾക്കിടെ ഒന്നും പിടിച്ചുവാങ്ങാനില്ലെന്നും അർജുൻ കൂട്ടിച്ചേർത്തു.

അർജുൻ രാധാകൃഷ്ണനെ വക്താവാക്കിയതിൽ ഗ്രൂപ്പ്‌ വ്യത്യാസമില്ലാതെ കടുത്ത എതിർപ്പ് ഉയര്‍ന്നതിന് പിന്നാലെ നിയമനം മരവിപ്പിച്ചിരുന്നു. സെൻ്റ് ഗിറ്റ്സ് കോളേജിലെ എഞ്ചിനിയറിങ് പഠനശേഷം അമേരിക്കയിൽ ഉപരി പഠനം പൂർത്തിയാക്കി. തിരുവഞ്ചൂരിന്റെ രണ്ടാമത്തെ മകനാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പ് വേദികളിലൂടെയാണ് പൊതുരംഗത്ത് കണ്ടു തുടങ്ങിയത്. കെ എസ് യു , യൂത്ത് കോൺഗ്രസ് ഭാരവാഹിയായോ മറ്റോ പ്രവർത്തിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group