അർജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാൻ 100 കോടി വേണ്ടി വരുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ: അർജന്റീന ഫുട്ബോൾ ഫെഡറേഷൻ കേരളത്തിൽ അക്കാദമി തുടങ്ങാൻ സന്നദ്ധത അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു.

Spread the love

തിരുവനന്തപുരം: അർജന്റീന ടീമിനെ കേരളത്തിലേക്ക് കൊണ്ടുവരാൻ 100 കോടി വേണ്ടി വരുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ.

നവംബർ ആദ്യവാരത്തിലാണ് അർജന്റീന ടീം പ്രതിനിധികൾ കേരളത്തിൽ എത്തുക. അർജന്റീന ഫുട്ബോൾ ഫെഡറേഷൻ കേരളത്തിൽ അക്കാദമി തുടങ്ങാൻ സന്നദ്ധത അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു.

നേരത്തെ, അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ) പ്രതിനിധികളുമായി മന്ത്രി വി. അബ്ദുറഹിമാൻ കൂടിക്കാഴ്ച നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഎഫ്എയുടെ ക്ഷണപ്രകാരം സ്‌പെയ്‌നിലെ മാഡ്രിഡിലായിരുന്നു കൂടിക്കാഴ്ച. കേരളത്തിലെ അര്‍ജന്റീന ആരാധക വൃന്ദത്തെ എല്ലായ്പ്പോഴും ഹൃദയപൂര്‍വം സ്വീകരിക്കുന്നതായി

എഎഫ്എ അന്ന് പറഞ്ഞിരുന്നു. അന്താരാഷ്ട്ര സൗഹൃദമത്സര വേദിയായി കേരളത്തെ പരിഗണിക്കുന്നതിനുള്ള സജീവ സാധ്യതയും ചര്‍ച്ചയായിരുന്നു.