play-sharp-fill
” മനുഷ്യന്റെ ചോര വീഴ്ത്തിയുള്ള വന്യമൃഗ സ്നേഹം പാടില്ല…..! അരിക്കൊമ്പന്‍ വിഷയത്തില്‍ വിദഗ്ധ സമിതി നിര്‍ദ്ദേശം തെറ്റെന്ന് തെളിഞ്ഞു; ഇത് വരുത്തി വെച്ച ദുരന്തമെന്ന് ജോസ് കെ മാണി

” മനുഷ്യന്റെ ചോര വീഴ്ത്തിയുള്ള വന്യമൃഗ സ്നേഹം പാടില്ല…..! അരിക്കൊമ്പന്‍ വിഷയത്തില്‍ വിദഗ്ധ സമിതി നിര്‍ദ്ദേശം തെറ്റെന്ന് തെളിഞ്ഞു; ഇത് വരുത്തി വെച്ച ദുരന്തമെന്ന് ജോസ് കെ മാണി

സ്വന്തം ലേഖിക

തൃശൂര്‍: അരിക്കൊമ്പൻ വിഷയത്തില്‍ വിദഗ്ധ സമിതി നിര്‍ദ്ദേശം തെറ്റെന്ന് തെളിഞ്ഞുവെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാൻ ജോസ് കെ മാണി.

മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് പരാജയമെന്ന് നേരത്തേ പറഞ്ഞിരുന്നു. ഇപ്പോഴുള്ളത് വരുത്തി വച്ച ദുരന്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാഴ്ചക്കാരാവരുത്. ഉടൻ നടപടിയെടുക്കുകയും നിയമ ഭേദഗതി വരുത്തുകയും വേണം.

മനുഷ്യന്റെ ചോര വീഴ്ത്തിയുള്ള വന്യമൃഗ സ്നേഹം പാടില്ല. ഈ സംഭവത്തില്‍ പരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ മുൻ കൈയെടുക്കണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

കോടതി തീരുമാനത്തിലെത്താൻ കാരണം വിദഗ്ധ സമിതി റിപ്പോര്‍ട്ടാണെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.