video
play-sharp-fill
അരിക്കൊമ്പൻ  കേരള അതിർത്തിയിൽ നിന്നും 150 കിലോമീറ്റർ അകലെ; ഇനി നിരീക്ഷണം തിരുവന്തപുരത്തുനിന്നും; ആശങ്ക വേണ്ടെന്ന് വനംമന്ത്രി

അരിക്കൊമ്പൻ കേരള അതിർത്തിയിൽ നിന്നും 150 കിലോമീറ്റർ അകലെ; ഇനി നിരീക്ഷണം തിരുവന്തപുരത്തുനിന്നും; ആശങ്ക വേണ്ടെന്ന് വനംമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അരിക്കൊമ്പൻ നിലവിൽ കേരള അതിർത്തിയിൽ നിന്നും 150 കിലോമീറ്റർ അകലെയെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. തിരുവനന്തപുരത്ത് നിന്നാകും ഇനിമുതൽ അരിക്കൊമ്പനെ റേഡിയോ കോളർ വഴി നിരീക്ഷിക്കുക. നിരീക്ഷണത്തിനായുള്ള ആന്റിന പെരിയാറിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കും.

തമിഴ്നാട് വനംവകുപ്പ് കമ്പത്ത് നിന്നും പിടികൂടി മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ അപ്പർ കോതയാർ ഭാഗത്ത് മുത്തുകുളി ഭാഗത്ത് തുറന്നുവിട്ട അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ ഇന്നലെ എത്തിയെന്ന് തമിഴ്നാട് വനം വകുപ്പ് അറിയിച്ചിരുന്നു. കന്യാകുമാരി വനമേഖലയിൽ നിന്നുളള സിഗ്നൽ ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുമ്പിക്കൈക്കേറ്റ പരുക്കിന് ചികിത്സ നൽകിയാണ് ആനയെ വനത്തിലേക്ക് തുറന്നുവിട്ടിരുന്നത്. നിലവിൽ ഒറ്റക്ക് തുമ്പിക്കൈ ഉപയോഗിച്ച തീറ്റയെടുക്കാനും തുടങ്ങിയിട്ടുണ്ട്. റേഡിയോ കോളർ വഴി ആന, ജനവാസ മേഖലയിലേക്ക് എത്തുന്നുണ്ടോ എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സദാ നിരീക്ഷിച്ചുവരികയാണ്. ഈ മാസം ആറിനാണ് കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലെ അപ്പർ കോതയാർ ഭാഗത്ത് അരിക്കൊമ്പനെ തുറന്നു വിട്ടത്.

അതിനിടെ, വനത്തിലെ പുൽമേട്ടിൽ സുഖമായുറങ്ങുന്ന അരിക്കൊമ്പന്റെ വീഡിയോ വൈറലാകുന്നു. വനം പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹുവാണ് ട്വിറ്ററിലൂടെ ഈ വീഡിയോ പങ്കുവെച്ചത്.

അതേസമയം അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ തന്നെ തുടരുന്നതായാണ് വിവരം. ശനിയാഴ്ച രാത്രിയും കുറച്ചുദൂരം സഞ്ചരിച്ച അരിക്കൊമ്പൻ ആരോഗ്യം പൂർണമായും വീണ്ടെടുത്തിട്ടില്ല എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അരിക്കൊമ്പൻ ജനവാസ മേഖലയിലേക്ക് കടക്കാതെയിരിക്കാൻ നിരീക്ഷണം ശക്തമാക്കിയെന്നും വനപാലകർ അറിയിച്ചു.