
അരിക്കൊമ്പനൊഴിഞ്ഞിട്ടും ചിന്നക്കനാല്‍ കാട്ടാനഭീതിയില്‍; 301 കോളനിയില്‍ വീട് തകര്‍ത്തു; ചക്കക്കൊമ്പനെന്ന് നാട്ടുകാര്‍
സ്വന്തം ലേഖിക
ഇടുക്കി: ചിന്നക്കനാല്‍ വീണ്ടും കാട്ടാന ഭീതിയില്‍.
അരിക്കൊമ്പന്റെ വിഹാരകേന്ദ്രമായിരുന്ന ചിന്നക്കനാലിലെ 301 കോളനിയില്‍ കാട്ടാന ആക്രമണമുണ്ടായി.
301 കോളനിയിലെ ജ്ഞാനജ്യോതിയമ്മാളിന്റെ വീടിന് നേരെയായിരുന്നു വൈകുന്നേരം ഏഴരയോടെ കാട്ടാന ആക്രമണമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിന്റെ അടുക്കളഭാഗവും മുൻഭാഗവും ആന തകര്‍ത്തു. വീട്ടിലെ താമസക്കാരായ ജ്ഞാനജ്യോതി അമ്മാളും മകള്‍ ഷീലയും സംഭവസമയം വീട്ടിലുണ്ടായിരുന്നില്ല.
ചക്കക്കൊമ്പനാണ് വീട് തകര്‍ത്തതെന്നാണ് നാട്ടുകാര്‍ അറിയിക്കുന്നത്.
അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി നാടുകടത്തിയിട്ടും പ്രദേശത്തെ കാട്ടാനകളുടെ സാന്നിദ്ധ്യത്തിന് മാറ്റമുണ്ടായിട്ടില്ല.
കഴിഞ്ഞമാസം ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ചിന്നക്കനാല്‍ 301 കോളനിയിലെ തന്നെ കുമാറിനാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
Third Eye News Live
0