
അരിക്കൊമ്പനെ ‘ചട്ടം പഠിപ്പിക്കാന്‍’ നിര്‍മ്മിച്ച കൂട് പൊളിക്കില്ല; ഭാവിയിലെ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കാൻ വനംവകുപ്പ് തീരുമാനം..! കൂട് നിര്‍മ്മിച്ചത് പത്ത് ലക്ഷം രൂപ ചിലവിട്ട്
സ്വന്തം ലേഖകൻ
ഇടുക്കി : അരിക്കൊമ്പനെ ചട്ടം പഠിപ്പിക്കാന്‍ നിര്‍മ്മിച്ച കൂട് പൊളിക്കില്ല.പകരം ഭാവിയിലെ ആവശ്യങ്ങള്‍ക്കായി കൂട് സൂക്ഷിക്കാനാണ് വനംവകുപ്പ് തീരുമാനം.
ചിന്നക്കനാലില്‍ നിന്ന് പിടികൂടിയാല്‍ അരിക്കൊമ്പനെ എറണാകുളം കോടനാട് എത്തിച്ച് മെരുക്കാനായിരുന്നു പദ്ധതി.എന്നാൽ ആനയെ പറമ്പിക്കുളം വനമേഖലയിലേക്ക് മാറ്റാന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് കൂട് ആവശ്യമില്ലാതെയായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടനാട്ടെ അഭയാരണ്യത്തില്‍ പത്ത് ലക്ഷം രൂപ ചിലവിട്ടാണ് കൂടൊരുക്കിയത്. വയനാട് നിന്നെത്തിയ വിദഗ്ധരായ തൊഴിലാളികള്‍ ക്രെയ്ന്‍ ഉപയോഗിച്ച് അഞ്ച് ദിവസം കൊണ്ടാണ് കൂട് നിര്‍മ്മിച്ചത്.
കൂട് നിർമ്മാണത്തിനായി നൂറിലധികം യൂക്കാലിത്തടികൾ എത്തിച്ചിരുന്നു.
മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടികള്‍ക്ക് കേടുപറ്റില്ലെന്നും ചിതലരിക്കില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ഇനി ഏതെങ്കിലും തടിക്ക് കേടുപറ്റിയാല്‍ മാറ്റിവയ്ക്കാന്‍ മുപ്പതോളം തടികള്‍ വനംവകുപ്പിന്റെ കൈവശം സൂക്ഷിച്ചിട്ടുണ്ട്.