‘ഇത്തിരി അരിയല്ലേ കഴിച്ചുള്ളൂ, 11 പേരെയല്ലേ കൊന്നുള്ളൂ..! വീട്ടുമുറ്റത്ത് ആന വരില്ലെന്ന് ഉറപ്പുള്ളടത്തോളം അരിക്കൊമ്പൻ ചിലർക്ക് വിപ്ലവകാരിയാണ്, കുറുമ്പനാണ്, ഹീറോയാണ്..! പാവപ്പെട്ടവന്റെ നെഞ്ചത്ത് ആന ചവിട്ടുമ്പോൾ ഉണരുന്ന പ്രിവിലേജ്ഡ് പ്രകൃതി സ്നേഹം’!
സ്വന്തം ലേഖകൻ
ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ നാശം വിതച്ച അരിക്കൊമ്പനെ കഴിഞ്ഞ ദിവസമാണ് മയക്കുവെടി വെച്ച് പിടികൂടിയത്. എന്നാൽ സോഷ്യൽ മീഡിയകളും മാധ്യമപ്രവർത്തകരുമടക്കം അരിക്കൊമ്പനെ വാനോളം പുകഴ്ത്തുകയാണ് ഉണ്ടായത്.. വീട്ടുമുറ്റത്ത് ആന വരില്ലെന്ന് ഉറപ്പുള്ളടത്തോളം അരിക്കൊമ്പൻ ചിലർക്ക് വിപ്ലവകാരിയാണ് കുറുമ്പനാണ്, ഹീറോയാണ്..
എന്നാൽ അന്ന് അന്നത്തെ ആഹാരത്തിനു വേണ്ടി പണിയെടുക്കുന്ന ചിന്നക്കനാലിലെ ജനങ്ങൾക്ക് അരിക്കൊമ്പൻ അക്രമകാരിയാണ്.. അവനെ കൊല്ലാനോ പിടികൂടി കൂട്ടിലടക്കാനോ അല്ല അവർ ആവശ്യപ്പെടുന്നത്.. ജനവാസ മേഖലയിൽ നിന്ന് മാറ്റണമെന്നാണ്..
Whatsapp Group 1 | Whatsapp Group 2 |Telegram Group
“ഇത്തിരി അരിയല്ലേ കഴിച്ചുള്ളൂ, 11 പേരെയല്ലേ കൊന്നുള്ളൂ,
കാട്ടിൽ പോയി താമസിച്ചിട്ട് അല്ലെ?
മനുഷ്യൻ സ്വാർത്ഥനാണ്. കാട് നശിപ്പിച്ചു..” അവർ ഇങ്ങനെയൊക്കെ പറഞ്ഞു കൊണ്ടേയിരിക്കും.. ഉറപ്പാണ്, അത് അവരെ ബാധിക്കാത്ത പ്രശ്നമാണ്.
ഒരു പ്രത്യേകതരം പ്രകൃതി സ്നേഹമാണ്. വീടു കെട്ടിപ്പൊക്കിയത് ഏത് നെൽപ്പാടം നികത്തിയാണെന്നോ, ഇന്നലെ പോയ ഷോപ്പിംഗ് മാൾ ഏത് ചതുപ്പിലാണ് നിൽക്കുന്നതെന്നോ അവർ ഓർക്കില്ല. അതിന്റെ ആവശ്യമില്ല!
ഒന്നുമില്ലാത്തവന്റെ റേഷൻ കടയും, കുടിലും ചവിട്ടി പൊളിച്ചാൽ, അവിടുത്തെ ആളുകളെ നിലത്തടിച്ചാൽ, കുഞ്ഞുങ്ങൾ സ്കൂളിൽ പോകാതെയിരുന്നാൽ പ്രതികരിക്കാത്ത ജനങ്ങളാണ് അരിക്കൊമ്പനു വേണ്ടി രംഗത്തുവരുന്നത്..!
പാവപ്പെട്ടവന്റെ നെഞ്ചത്ത് ആന ചവിട്ടുമ്പോൾ ഉണരുന്ന പ്രിവിലേജ്ഡ് പ്രകൃതി സ്നേഹം!
ഇനിയെങ്കിലും അവിടുത്തെ കുഞ്ഞങ്ങൾ ഭയമില്ലാതെ ഉറങ്ങട്ടെ.. അവരും ജീവിക്കട്ടെ!