video
play-sharp-fill

മിഷൻ അരിക്കൊമ്പൻ; ജിപിഎസ് കോളർ ഇന്നെത്തും..! കോളർ എത്തിയാലും ദൗത്യത്തിന്റെ ഭാവി കോടതിയിൽ നിന്നുണ്ടാകുന്ന തീർപ്പിന് അനുസരിച്ച്

മിഷൻ അരിക്കൊമ്പൻ; ജിപിഎസ് കോളർ ഇന്നെത്തും..! കോളർ എത്തിയാലും ദൗത്യത്തിന്റെ ഭാവി കോടതിയിൽ നിന്നുണ്ടാകുന്ന തീർപ്പിന് അനുസരിച്ച്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അരിക്കൊമ്പനെ പിടികൂടി മാറ്റുമ്പോൾ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളർ അസമിൽ നിന്ന് ഇന്നെത്തും. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ എന്ന എൻജിഒയുടെ കൈവശമുള്ള കോളറാണ് എത്തുന്നത്.

എയർ കാർഗോ വഴി എത്തുന്ന കോളർ നെടുമ്പാശേരിയിൽ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി ഇടുക്കിയിൽ എത്തിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കോടതിയിൽ നിന്നുണ്ടാകുന്ന തീർപ്പിന് അനുസരിച്ചായിരിക്കും ഇത് ഘടിപ്പിച്ച് കാട്ടിൽ വിടുന്നതടക്കമുള്ള തീരുമാനം. ഒരേ ദൗത്യത്തിന് രണ്ട് ജിപിഎസ് കോളറുകൾ അനുവദിച്ചത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ഇതേത്തുടർന്നാണ് ബംഗളൂരുവിൽ നിന്നുള്ളത് വേണ്ടെന്നു വച്ചു.