വഴിയുമായി ബന്ധപ്പെട്ട തര്‍ക്കം ; അയല്‍വാസിയായ സ്ത്രീയുമായി മല്‍പ്പിടുത്തം ; ഇരുവരും തമ്മിലുള്ള അടിപിടിക്കിടെ വയോധികന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: വഴിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെതുടര്‍ന്നുണ്ടായ മല്‍പ്പിടുത്തതിനിടെ വയോധികൻ മരിച്ചു. ഇടുക്കി മുള്ളരിങ്ങാട് സ്വദേശി പുത്തൻപുരയിൽ സുരേന്ദ്രനാണ് (77) മരിച്ചത്. സംഭവത്തിൽ അയൽവാസിയായ ദേവകി എന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇരുവരും തമ്മിലുണ്ടായ മൽപ്പിടുത്തിന് ഇടയിലാണ് മരണം സംഭവിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകുവെന്നും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വഴി തര്‍ക്കവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയായി മാറുകയായിരുന്നു. ഇരുവരും തമ്മിലുള്ള അടിപിടിക്കിടെയാണ് വയോധികൻ താഴെ വീഴുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു.