വളർത്തുനായയുമായി റോഡിലിറങ്ങിയതിൽ തർക്കം, അച്ഛനെയും മക്കളെയും അയൽക്കാർ മർദ്ദിച്ചു ; ഒരാൾ അറസ്റ്റിൽ

Spread the love

കൊച്ചി: കൊച്ചി കടവന്ത്രയില്‍ വളർത്തുനായയുമായി റോഡില്‍ ഇറങ്ങിയ അച്ഛനെയും മക്കളെയും അയല്‍ക്കാർ മർദ്ദിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.

മുൻ നാവിക ഉദ്യോഗസ്ഥൻ അവിഷേക് ഘോഷ് റോയ്ക്കും മക്കള്‍ക്കുമാണ് അയല്‍ക്കാരുടെ മർദ്ദനമേറ്റത്. അയല്‍വാസികളായ മൂന്ന് പേരാണ് മർദ്ദിച്ചതെന്നാണ് അവിഷേക് ഘോഷ് പരാതി നല്‍കിയത്. ഒരു സ്ത്രിയും രണ്ട് പുരുഷൻമാരും മർദ്ദിച്ചെന്നായിരുന്നു പരാതിയില്‍ വ്യക്തമാക്കിയത്. ഇതില്‍ ഒരാളെയാണ് ഇപ്പോള്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഈ മാസം 12 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മർദ്ദനത്തിന്‍റെ ദൃശ്യങ്ങളടക്കം പുറത്തു വന്നിട്ടുണ്ട്.