പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട്‌-സെനെഗല്‍; ഡച്ച്‌-അമേരിക്ക; അര്‍ജന്റീന ഇന്ന് പോളണ്ടിനോട്‌; ജയിച്ചാല്‍ പ്രീ ക്വാര്‍ട്ടര്‍, തോറ്റാല്‍ പുറത്തേക്ക്; ജീവന്‍ മരണ പോരാട്ടത്തിന് അര്‍ജന്റീന; ഉറ്റുനോക്കി ആരാധകർ…!

Spread the love

സ്വന്തം ലേഖിക

ഖത്തർ: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് സെനെഗലിനെയും നെതര്‍ലന്‍ഡ്സ് അമേരിക്കയെയും നേരിടും.

ആതിഥേയരായ ഖത്തറിനെ രണ്ട് ഗോളിന് തോല്‍പ്പിച്ച്‌ നെതര്‍ലന്‍ഡ്സ് എ ഗ്രൂപ്പ് ചാമ്പ്യന്‍മാരായപ്പോള്‍ ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തി സെനെഗലും മുന്നേറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്വഡോര്‍ പുറത്തായി. ഗ്രൂപ്പ് ബിയില്‍ വെയ്ല്‍സിനെ എതിരില്ലാത്ത മൂന്ന് ഗോളിന് വീഴ്ത്തി ഇംഗ്ലണ്ട് ഒന്നാമതെത്തി. ഇറാനെ ഒരു ഗോളിന് വീഴ്ത്തിയാണ് അമേരിക്ക പ്രീ ക്വാര്‍ട്ടറില്‍ കടന്നത്.

ശനിയാഴ്ചയാണ് നെതര്‍ലന്‍ഡ്സ് – -അമേരിക്ക മത്സരം. ഞായറാഴ്ച ഇംഗ്ലണ്ട് സെനെഗലിനെ നേരിടും.

മുന്നേറാന്‍ സമനില മതിയായിരുന്ന ഇക്വഡോറിന് ആഫ്രിക്കക്കാരെ വീഴ്ത്താനായില്ല. സെനെഗലിനായി ഇസ്മായില സാറും കാലിദു കൗലിബാലിയും ഗോളടിച്ചു.

ഇക്വഡോറിന്റെ ആശ്വാസം മോയിസസ് കയ്സെദോ കണ്ടെത്തി. മൂന്നാമത്തെ ലോകകപ്പ് കളിക്കുന്ന സെനെഗല്‍ 2002ല്‍ ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്.

നെതര്‍ലന്‍ഡ്സിനായി കോഡി ഗാക്പോയും ഫ്രെങ്കി ഡി യോങുമാണ് ഗോളടിച്ചത്. ഖത്തര്‍ മൂന്ന് കളിയും തോറ്റു.

ഇംഗ്ലണ്ടിനായി മാര്‍കസ് റാഷ്ഫഡ് ഇരട്ടഗോള്‍ നേടി. ഫില്‍ ഫോദെനും ലക്ഷ്യം കണ്ടു. ക്രിസ്റ്റ്യന്‍ പുലിസിച്ചിന്റെ ഗോളിലാണ് അമേരിക്ക ഇറാന്റെ വെല്ലുവിളി അതിജീവിച്ചത്.