ഒളിഞ്ഞ് നോട്ടം ചോദ്യം ചെയ്തു: വൈരാഗ്യം തീർക്കാൻ യുവാവ് കടയ്ക്ക് തീയിട്ടു: തീയിട്ടത് കോഴിക്കോട്ടെ തയ്യൽക്കടയ്ക്ക്: പ്രതി പിടിയിൽ
സ്വന്തം ലേഖകൻ
കോഴിക്കോട് : ഒളിഞ്ഞ് നോട്ടത്തെപ്പറ്റി പരാതി പറഞ്ഞ വൈരാഗ്യത്തിന് തയ്യൽക്കടയ്ക്ക് തീയിട്ട് യുവാവിൻ്റെ പരാക്രമം. പ്രദേശത്തെ വീടുകളിൽ സ്ഥിരമായി എത്തി ഒളിഞ്ഞ് നോക്കിയിരുന്ന യുവാവിനെ പിടികൂടിയ സംഭവത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
തെരുവോത്ത് കടവിലെ വീടുകളിൽ ഒളിഞ്ഞ് നോക്കിയ യുവാവാണ് ഇവിടെ തയ്യല്‍ക്കട കുത്തിത്തുറന്ന് ഉപകരണങ്ങള്‍ക്ക് തീയിട്ടത്. കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തെരുവോത്ത് കടവ് സ്വദേശി സായിസിനെയാണ് അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസമാണ് തെരുവോത്ത് കടവിലെ കുഞ്ഞിരാമന്‍റെ കടയില്‍ അതിക്രമിച്ച് കയറിയ യുവാവ് കടയിലെ ഉപകരണങ്ങള്‍ക്ക് തീയിട്ടത്. രാത്രിയില്‍ കടയുടെ ജനല്‍പാളി ഇളക്കി അകത്ത് കയറി ആദ്യം കടയിലെ സാധനങ്ങളെല്ലാം തല്ലിത്തകര്‍ത്തു.
തുടര്‍ന്നാണ് തുണിത്തരങ്ങളും ഇന്‍വെര്‍ട്ടറിന്‍റെ ബേറ്ററിയും കടയുടെ പിന്‍ഭാഗത്ത് എത്തിച്ച് കത്തിച്ചത്. കൂടാതെ കടയില്‍ നിന്ന് ഇയാള്‍ ഇസ്തിരിപ്പെട്ടിയും തയ്യില്‍ മെഷീനും മോഷ്ടിച്ചു. സംഭവത്തില്‍ പ്രതി സായിസിനെ അത്തോളി പൊലീസ് ഇന്ന് പുലര്‍ച്ചെയാണ് അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് തയ്യില്‍ കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. സമീപത്തെ വീടുകളില്‍ ഇവര്‍ ഒളിഞ്ഞ് നോക്കിയത് കടയുടമ കുഞ്ഞിരാമന്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്‍റെ വൈരാഗ്യമാണ് കട കത്തിച്ചതിന് പിന്നിലെന്നാണ് കടയുടമയുടെ പരാതി.നേരത്തെയും യുവാക്കളുടെ പ്രവൃത്തികള്‍ ചോദ്യം ചെയ്ത നിരവധി പേര്‍ക്ക് സമാന അനുഭവം നേരിട്ടിരുന്നെന്നും നാട്ടുകാര്‍ ആരോപിച്ചു.