video
play-sharp-fill

ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി…; ബിഗ് ബോസ് മലയാളം സീസണ്‍ 6ൽ ആരായിരിക്കും കപ്പുയര്‍ത്തുക…; ആ കുട്ടിയെ വിറ്റു ഈ സീസണ്‍, അത്രയും പ്രോഫിറ്റ് നേടിക്കൊടുത്തു, ജാസ്മിന്‍ ജയിക്കണം ; ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നടി ആര്യ

ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി…; ബിഗ് ബോസ് മലയാളം സീസണ്‍ 6ൽ ആരായിരിക്കും കപ്പുയര്‍ത്തുക…; ആ കുട്ടിയെ വിറ്റു ഈ സീസണ്‍, അത്രയും പ്രോഫിറ്റ് നേടിക്കൊടുത്തു, ജാസ്മിന്‍ ജയിക്കണം ; ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നടി ആര്യ

Spread the love

സ്വന്തം ലേഖകൻ

അവതാരകയായും അഭിനേത്രിയായും കയ്യടി നേടിയ താരമാണ് ആര്യ. സോഷ്യല്‍ മീഡിയയിലേയും താരമായ ആര്യ ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ മത്സരാര്‍ത്ഥിയുമായിരുന്നു.

ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ ഫിനാലെ എത്തിയിരിക്കുകയാണ്. ആരായിരിക്കും കപ്പുയര്‍ത്തുക എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ സാഹചര്യത്തില്‍ ബിഗ് ബോസുമായി ബന്ധപ്പെട്ട ആരാധകരുടെ ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ആര്യ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ആര്യ. ഫിനാലെ വീക്കില്‍ മറ്റ് താരങ്ങളൊക്കെ റീ എന്‍ട്രി നടത്തിയിട്ടും എന്തുകൊണ്ട് സിബിന്‍ തിരികെ വന്നില്ലെന്നായിരുന്നു ഒരാളുടെ ചോദ്യം. സിബിനെ റീ എന്‍ട്രിയ്ക്കായി വിളിച്ചിട്ടില്ലെന്നായിരുന്നു ആര്യയുടെ മറുപടി.

ബാക്കിയെല്ലാ മത്സരാര്‍ത്ഥികളേയും ഫിനാലെയുടെ റി എന്‍ട്രിയ്ക്കായി വിളിച്ചിട്ടുണ്ട്. ഫിസിക്കല്‍ അസോള്‍ട്ട് ചെയ്ത അസി റോക്കിയേയും വിളിച്ചിട്ടില്ല. റോബിനെ ഫിസിക്കല്‍ അസോള്‍ട്ട് ചെയ്തിട്ടും വിളിച്ചിരുന്നു. ചിലപ്പോള്‍ ഇത് കുറച്ചു കൂടി ഭീകരമായ ഫിസിക്കല്‍ അസോള്‍ട്ട് ആയതു കൊണ്ടാകാം. മെഡിക്കല്‍ കാരണങ്ങളാല്‍ പുറത്താക്കിയ സിബിനെ എന്താണ് റീ എന്‍ട്രിയ്ക് വിളിക്കാത്തതെന്ന് അറിയില്ലെന്നും ആര്യ പറയുന്നു.

ആര് ജയിക്കും എന്ന ചോദ്യത്തിനും ആര്യ മറുപടി നല്‍കുന്നുണ്ട്. എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. കണ്ടിടത്തോളം അര്‍ഹതയുള്ളത് ജിന്റോ ചേട്ടനാണ്. ജിന്റോ ചേട്ടന്‍ ട്രോഫി നേടണം. പക്ഷെ എന്റെ ആഗ്രഹം ഈ സീസണ്‍ ജാസ്മിന്‍ ജയിക്കണം എന്നാണ്. അതിന്റെ കാരണവും പറയാം. ഈ സീസണ്‍ ഏറ്റവും കൂടുതല്‍ പോപ്പുലാരിറ്റിയും ഏറ്റവും കൂടുതല്‍ ടിആര്‍പിയും നേടിയ സീസണ്‍ ആണെന്നാണ് അറിയപ്പെടുന്നത്. പോപ്പുലാരിറ്റി എന്നാല്‍ കുപ്രസദ്ധിയാണ്. ഏറ്റവും നല്ല സീസണ്‍ എന്നല്ല. ഏറ്റവും മോശം സീസണും ഏറ്റവും പോപ്പുലര്‍ സീസണുമാണിതെന്ന് ആര്യ പറയുന്നു.

നെഗറ്റീവ് പബ്ലിസിറ്റി കൊണ്ട് ഹിറ്റായ സീസണ്‍ ആണിത്. ഈ നെഗറ്റിവ് പബ്ലിസിറ്റിയും കുപ്രസിദ്ധിയും അവര്‍ ഉണ്ടാക്കിയെടുത്തത് ജാസ്മിന്‍ എന്ന കുട്ടിയെ വച്ചിട്ടാണ്. ഈ സീസണ്‍ മുഴുവന്‍ ജാസ്മിന്‍ തന്റെ തോളിലാണ് ചുമന്നത്. ആ കുട്ടിയെ വിറ്റു ഈ സീസണ്‍. ആ കുട്ടിയെ വൃത്തിയില്ലാത്ത കുട്ടിയാക്കി. ഇനി എന്തെങ്കിലും ആക്കാന്‍ ബാക്കിയുണ്ടോ? കാണിച്ച കാര്യങ്ങള്‍ തന്നെയാണ്. എന്നാലും പറയുകയാണ്. അവളായിരുന്നു കണ്ടന്റ്. അത്രയും പ്രോഫിറ്റ് നേടിക്കൊടുത്തത് ജാസ്മിന്‍ ജാഫറാണ്. അതിനാല്‍ ആ പ്രൈസ് മണി അവള്‍ അര്‍ഹിക്കുന്നു എന്നാണ് എന്റെ ആഗ്രഹം എന്നും ആര്യ പറയുന്നു.

എത്രത്തോളം ആണ് ഈ ഷോ കൊണ്ട് ഉണ്ടാക്കുന്നതെന്ന് നമുക്കൊന്നും ചിന്തിക്കാന്‍ പറ്റില്ല. ഇത് ഏറ്റവും പോപ്പുലര്‍ സീസണ്‍ ആണെങ്കില്‍ അവര്‍ ഉണ്ടാക്കിയ ലാഭം വേറെ ലെവല്‍ ആയിരിക്കും. അത് ഈ കുട്ടിയെ വച്ച്‌ കണ്ടന്റ് ഉണ്ടാക്കിയാണ്. അതിനാല്‍ ആ അമ്ബത് ലക്ഷം, അഞ്ച് ലക്ഷം സായ് കൊണ്ടു പോയെങ്കിലും, അര്‍ഹിക്കുന്നത് ജാസ്മിനാണ്. പക്ഷെ മത്സരാര്‍ത്ഥി എന്ന നിലയില്‍ അര്‍ഹിക്കുന്നത് ജിന്റോയാണ്. നല്ല ഗെയ്മര്‍ ആയിരുന്നു. ഗെയിം കളിച്ചു. മണ്ടന്‍ എന്ന ടാഗ് വച്ച്‌ ഗെയിം കളിച്ച ബുദ്ധിമാനായ ഗെയ്മര്‍ ആണ് ജിന്റോയെന്നും ആര്യ പറയുന്നു.

സിബിന്‍- ഏഷ്യാനെറ്റ് പ്രശ്‌നത്തില്‍ ആരുടെ ഭാഗത്താണ് ആര്യ എന്നായിരുന്നു മറ്റൊരു ചോദ്യം. ഇതിനും ആര്യ മറുപടി നല്‍കുന്നുണ്ട്. സിബിനും ഏഷ്യാനെറ്റും തമ്മിലല്ല പ്രശ്‌നം. സിബിന്‍ ചാനലിനെതിരെയല്ല ഫൈറ്റ് ചെയ്യുന്നത്. ബിഗ് ബോസ് ക്രിയേറ്റേഴ്‌സുമായാണ്. അത് ചാനല്‍ അല്ല. ഞാന്‍ സത്യത്തിന്റെ ഭാഗമാണ്. ആര്‍ക്കുമറിയാത്ത പല സത്യങ്ങളും അറിയുന്നതിനാല്‍ ഞാന്‍ സിബിന്റെ ഭാഗത്താണെന്നാണ് ആര്യ പറയുന്നത്. ലാലേട്ടന്റെ പിറന്നാളിനും മറ്റും ആങ്കറിംഗിന് ആര്യ ഇല്ലാതിരുന്നത് എന്തുകൊണ്ടെന്നാണ് മറ്റൊരാള്‍ ചോദിച്ചത്. എന്തുകൊണ്ടാണെന്ന് അറിയില്ല. ഇത്തവണ എന്നെ വിളിച്ചിരുന്നില്ല. ചാനലിനോട് തന്നെ ചോദിക്കേണ്ടി വരുമെന്നാണ് ആര്യ പറയുന്നത്.

ഏറ്റവും മോശം ബിഗ് ബോസ് സീസണ്‍ ഏതെന്ന ചോദ്യത്തിനും ആര്യ മറുപടി നല്‍കുന്നുണ്ട്. ഒരു സംശയവുമില്ല, ചരിത്രത്തിലെ ഏറ്റവും മോശം ബിഗ് ബോസ് സീസണ്‍, സീസണ്‍ 6 ആണ്. എന്റെ അഭിപ്രായമാണ്. മറ്റുള്ളവര്‍ക്ക് വേറെയായിരിക്കാം. അതിന് കുറേ കാര്യങ്ങളുണ്ട്. ഈ സീസണ്‍ പോപ്പുലറായിരുന്നു. കാട്ടു തീ തന്നെയായിരുന്നു. പക്ഷെ അതൊക്കെ കുപ്രസിദ്ധിയായിരുന്നു. എന്റെ സീസണ്‍ അസാധു സീസണ്‍ ആണ്. അങ്ങും ഇങ്ങും എത്താതെ പോയ സീസണ്‍ ആയിരുന്നു. അങ്ങനൊരു സീസണ്‍ ഉണ്ടെന്ന് പോലും ആളുകള്‍ മറന്നു പോയി എന്നാണ് ആര്യ പറയുന്നത്.