video
play-sharp-fill

ശരദ് അരവിന്ദ് ബോബ്‌ഡെ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ശരദ് അരവിന്ദ് ബോബ്‌ഡെ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

Spread the love

സ്വന്തം ലേഖിക

ന്യൂഡൽഹി: ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്‌ഡെ പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസാകും. ബോബ്‌ഡെയെ ചീഫ് ജസ്റ്റിസാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജൻ ഗൊഗോയ് രാഷ്ട്രപതിക്ക് കത്തയച്ചു. ഗൊഗോയി കഴിഞ്ഞാൽ സുപ്രീംകോടതിയിലെ ഏറ്റവും സീനിയറായ ജഡ്ജിയാണ് എസ്.എ ബോബ്‌ഡെ.

എസ്.എ ബോബ്‌ഡെ നേരത്തെ മധ്യപ്രദേശ് ചീഫ് ജസ്റ്റിസായി പ്രവർത്തിച്ചയാളാണ്. മഹാരാഷ്ട്ര ലോ യൂനിവേഴ്‌സിറ്റി, മുംബൈ നാഷണൽ ലോ യൂനിവേഴ്‌സിറ്റി എന്നിവയുടെ ചാൻസലറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് വർഷം ബോബ്‌ഡെക്ക് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി പ്രവർത്തിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018 ഒക്‌ടോബർ മൂന്നിനാണ് സുപ്രീംകോടതിയുടെ 46ാമത്തെ ചീഫ് ജസ്റ്റിസായി രഞ്ജൻ ഗൊഗോയ് ചുമതലയേറ്റത്. സുപ്രീംകോടതിയുടെ നിലവിലുള്ള ചീഫ് ജസ്റ്റിസാണ് പുതിയ ചീഫ് ജസ്റ്റിനെ കീഴ്‌വഴക്കമനുസരിച്ച് ശിപാർശ ചെയ്യുക.