video
play-sharp-fill

അരവിന്ദ് കെജ്രിവാളിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം

അരവിന്ദ് കെജ്രിവാളിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം

Spread the love

സ്വന്തം ലേഖകൻ

ഡൽഹി: അരവിന്ദ് കെജ്രിവാളിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. ഈവരുന്ന ഞായറാഴ്ച രാംലീല മൈതാനിയിലാണ് കെജ്രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. ഡൽഹിയിലെ 70 അംഗ നിയസഭയിൽ 62 സീറ്റുകൾ നേടിയാണ് ആം ആദ്മി പാർട്ടിയുടെ വിജയം.

അതേസമയം ബിജെപിക്ക് എട്ട് സീറ്റുകൾ മാത്രമേ ലഭിച്ചിട്ടുള്ളു. എന്നാൽ മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും രാഷ്ട്രീയ പാർട്ടി നേതാക്കളേയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുന്നില്ലെന്ന് ആം ആദ്മി പാർട്ടി നേരത്തെ അറിയിച്ചിരുന്നു. പൊതുജനങ്ങൾക്ക് മാത്രമേ ക്ഷണമുള്ളൂവെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group