പിന്നാലെയുണ്ട് പൊലീസ്! ആറ് മാസം കൊണ്ട് എല്‍ ഡി ക്ലാര്‍ക്ക് അരവിന്ദ് തട്ടിയെടുത്തത് 81 ലക്ഷം രൂപ; ഏറിയ പങ്കും ചിലവിട്ടത് ഓണ്‍ലൈൻ റമ്മി കളിക്കാൻ, ക്ലാ‍ര്‍ക്ക് ഒളിവില്‍

Spread the love

 

പത്തനംതിട്ട: കൂടല്‍ ബെവ്കോ ഔട്ട് ലെറ്റിലെ ജീവനക്കാരൻ അരവിന്ദ് 81 ലക്ഷം രൂപ തട്ടിയെടുത്തത് 81 ലക്ഷം രൂപ; ഓണ്‍ലൈൻ റമ്മി കളിക്കാൻ. പ്രതിയായ ക്ലാര്‍ക്ക് അരവിന്ദിന്‍റെ ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു. ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊര്‍ജ്ജിതമാണ്. ബെവ്കോ തട്ടിപ്പ് അന്വേഷിച്ചുപോയ പൊലീസ് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ആറ് മാസം കൊണ്ട് എല്‍ ഡി ക്ലാര്‍ക്ക് ആയ അരവിന്ദ് തട്ടിയെടുത്ത 81.6 ലക്ഷം രൂപയില്‍, ഏറിയ പങ്കും ചെലവിട്ടത് ഓണ്‍ലൈൻ റമ്മി കളിക്കാനാണ്.

 

 

 

 

തുടക്കത്തില്‍ കിട്ടിയ ചെറിയ ലാഭമാണ് ഈ ചെറുപ്പക്കാരനെ വമ്പൻ ചൂതാട്ടത്തിന് പ്രേരിപ്പിച്ചത്. പണം കണ്ടെത്താൻ അരവിന്ദ് കണ്ടെത്തിയ മാര്‍ഗ്ഗമാകട്ടെ തട്ടിപ്പും. യശ്വന്ത്പൂര്‍ സ്വദേശികളുടെ അക്കൗണ്ടിലേക്കാണ് റമ്മി കളിക്കുള്ള പണം പോയിരിക്കുന്നത്. അരവിന്ദിന്‍റെ ബാങ്ക് അക്കൗണ്ടില്‍ 22 ലക്ഷം രൂപ ബാങ്കിയുണ്ട്. അക്കൗണ്ട് പൊലീസ് മരവിപ്പിച്ചു.

 

 

 

എസ്ബിഐ കലഞ്ഞൂര്‍ ബ്രാഞ്ചിലാണ് കൂടല്‍ ബെവ്കോ ഔട്ട് ലെറ്റിന്‍റെ അക്കൗണ്ട്. അതില്‍ നിക്ഷേപിക്കാൻ കൊടുത്തുവിടുന്ന തുകയില്‍ നിന്നാണ് ലക്ഷങ്ങള്‍ തട്ടിയത്. സംശയം തോന്നാതിരിക്കാൻ ചെല്ലാനില്‍ തിരിമറി നടത്തും. പൊലീസ് കേസെടുത്തത് മുതല്‍ അരവിന്ദ് ഒളിവിലാണ്. ക്ലാര്‍ക്ക് നടത്തിയ തട്ടിപ്പില്‍ മേല്‍ ഉദ്യോഗസ്ഥര്‍ക്കും വീഴ്ച പറ്റിയെന്ന കണ്ടെത്തലില്‍ വകുപ്പുതല നടപടി വന്നിരുന്നു. മാനേജരെ സസ്പെൻഡ് ചെയ്തതിനു പുറമെ ഓ‍‍ഡിറ്റ് വിഭാഗത്തിലെ അഞ്ച് പേരെ സ്ഥലം മാറ്റുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group