play-sharp-fill
66 ദിവസത്തെ യാത്ര, 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ; രാഹുലിന്റെ ഭാരത് ജോഡോ യാത്രക്ക് ഇന്ന് തുടക്കം

66 ദിവസത്തെ യാത്ര, 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ; രാഹുലിന്റെ ഭാരത് ജോഡോ യാത്രക്ക് ഇന്ന് തുടക്കം

ഡൽഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് ഇന്ന് മണിപ്പൂരില്‍ തുടക്കം.

66 ദിവസത്തെ യാത്ര കടന്നുപോവുക 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെയാണ്.
യാത്രയുടെ ഭാഗമാകാൻ ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.

അതേസമയം, ഇന്നലെ ചേര്‍ന്ന ഇന്ത്യ സഖ്യം യോഗത്തില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയും ചര്‍ച്ചയായി എന്ന് നേതാക്കള്‍ അറിയിച്ചു. യാത്രയുടെ ഭാഗമാകാൻ സഖ്യത്തിലെ പാര്‍ട്ടികളുടെയും ക്ഷണിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, സഖ്യത്തിനെതിരെ ബിജെപി വിമര്‍ശനം കടുപ്പിച്ചു. സഖ്യം വൈകാതെ പൊളിയും എന്ന് പശ്ചിമ ബംഗാളിലെ ബിജെപി നേതാവ്
ദിലീപ് ഘോഷ് പറഞ്ഞു.