video
play-sharp-fill

അരവണയിൽ ചത്ത പല്ലി ; കേസ് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ എഡിജിപിയോട് ലോക്‌നാഥ് ബെഹ്‌റ

അരവണയിൽ ചത്ത പല്ലി ; കേസ് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ എഡിജിപിയോട് ലോക്‌നാഥ് ബെഹ്‌റ

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മണ്ഡലകാല ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ നിന്ന് വിതരണം ചെയ്ത അരവണയിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന ആരോപണം ക്രമസമാധാനവിഭാഗം എഡിജിപി അന്വേഷിക്കും. കേസ് അന്വേഷിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ എഡിജിപിയോട് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

തിരുവനന്തപുരം വട്ടപ്പാറ സ്വദേശിയാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ശബരിമല ക്ഷേത്ര ദർശനത്തിന് ശേഷം വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് സംഭവമെന്നാണ് ഇയാൾ പറയുന്നത്. ഒരു ബോക്‌സ് അരവണയാണ് വാങ്ങിയതെന്നും ഇതിൽ ഒരെണ്ണം പൊട്ടിച്ച് കുറച്ച് കഴിച്ച് കഴിഞ്ഞപ്പോഴാണ് പല്ലിയെ കണ്ടെത്തിയതെന്നുമായിരുന്നു ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :