video
play-sharp-fill

Saturday, May 17, 2025
Homeflashസംസ്ഥാനത്ത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ ജോലി കാത്ത് അരലക്ഷത്തോളം എഞ്ചിനിയർമാരും പതിനായിരത്തോളം ഡോക്ടർമാരും

സംസ്ഥാനത്ത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിലെ ജോലി കാത്ത് അരലക്ഷത്തോളം എഞ്ചിനിയർമാരും പതിനായിരത്തോളം ഡോക്ടർമാരും

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് ജോലി തേടി 44,333 എഞ്ചിനയർമാർ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സർക്കാർ . എംബിബിഎസ് ബിരുദധാരികളായ 8432 പേരും കൂട്ടത്തിലുണ്ട്. സർക്കാർ നിയനസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബിഎസ് സി നേഴ്‌സിംഗ് കഴിഞ്ഞ 13239 പേരും എംബിഎ കഴിഞ്ഞ് 6062 പേരും എണ്ണൂറ് അഭിഭാഷകരും എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിലെ ഉദ്യോഗാർത്ഥി പട്ടികയിൽ ഊഴം കാത്തിരിക്കുന്നുണ്ട്. അഗ്രിക്കൾച്ചർ ബിദുദമുള്ളവർ 1207 പേർ, എംസിഎക്കാർ 3823 എന്നിങ്ങനെയാണ് കണക്ക്.3648 പിജിഡിസിഎക്കാരും വെറ്റിനറി മേഖലയിൽ തൊഴിലവസരം കാത്ത് 591 പേരും പ്രൊഫഷണൽ ആൻറ് എക്‌സിക്യൂട്ടിവ് എംപ്ലോയ്‌മെൻറ് എക്‌സ്‌ചെഞ്ചിൻറെ പട്ടികയിലുണ്ട്.പ്രൊഫഷണൽ മേഖലയിലെ കണക്കിതാണെങ്കിൽ 2019 ഏപ്രിൽ മുപ്പത് വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തെ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്തരുടെ ആകെ എണ്ണം 35,63,477 ആണ്. ഇതിൽ 22,68,578 സ്ത്രീകളും 12,94,899 പുരുഷൻമാരും ഉണ്ട്.എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം നാളിതുവരെ പ്രൊഫഷണൽ ആൻറ് എക്‌സിക്യൂട്ടിവ് എംപ്ലോയ്‌മെൻറ് എക്‌ചേഞ്ച് ഉൾപ്പെടെ 34,878 പേർക്ക് നിയമനം നൽകിയിട്ടുണ്ടെന്നും സർക്കാർ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments