ഏപ്രിൽ ഫൂൾ വിഡ്ഢികളുടെ ദിനമോ?, ഇതേ പറ്റി നിങ്ങൾ ചിന്തിച്ചിട്ട് ഉണ്ടോ?; ചരിത്രം പറയുന്ന രസകരമായ കഥ അറിയാം..!

Spread the love

ഇന്ന് ലോകമെമ്പാടും വിഡ്ഢി ദിനമായി ആചരിക്കുകയാണ് അതായത് ഏപ്രിൽ ഫൂൾ. ഇതെന്താണ് വിഡ്ഢികൾക്കായൊരു ദിനമോ നിങ്ങൾ ആരെങ്കിലും ഇതേപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഇതിന്റെ പിന്നിലെ കഥ എന്താണെന്ന് ചിന്തിച്ചിട്ടുണ്ടോ?.

video
play-sharp-fill

ആദ്യമായി യൂറോപ്പുകാരാണ് ത്രെ ഏപ്രിൽ ഫൂൾ ദിനം ആചരിച്ചത്. പിന്നീട് കാലക്രമേണ ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. എല്ലാവർഷവും ഏപ്രിൽ ഒന്നിനാണ് ലോക വിഡ്ഢി ദിനമായി ആചരിക്കുന്നത്. കുറ്റബോധമില്ലാതെ സുഹൃത്തുക്കളെ പറ്റിക്കാനും പരിഹസിക്കാനും ഒക്കെയുള്ള ഒരു അവസരമായിട്ടാണ് എല്ലാവരും ഏപ്രിൽ ഫൂൾ ദിനത്തെ കാണുന്നത്. ഇപ്പോൾ ലോകത്തിന്റെ ഒട്ടുമിക്ക രാജ്യങ്ങളിലും ഈ ആഘോഷം പതിവാണ്.

ചരിത്രകാരന്മാർ പറയുന്നത് അനുസരിച്ച് ഗ്രിഗോറിയൻ കലണ്ടർ കണ്ടുപിടിച്ച പോപ്പ് ഗ്രിഗോറി പതിമൂന്നാമന്റെ ഓർമ്മയ്ക്കായാണ് ഈ ദിനം ആഘോഷിക്കുന്നത്. 1952 ൽ ആണ് എല്ലാവർഷവും ജനുവരി ഒന്നു മുതൽ പുതിയ കലണ്ടർ തുടങ്ങുമെന്ന നിയമം നിലവിൽ വന്നത്. അതുവരെ മാർച്ച് അവസാനമായിരുന്നു പുതുവത്സര ദിനമായിട്ട് ആളുകൾ കൊണ്ടാടിയിരുന്നത്. വിശ്വാസപ്രകാരം ഏപ്രിൽ ഒന്നിനാണ് ലോകത്ത് ജൂലിയൻ കലണ്ടറിൽ നിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് ഉള്ള മാറ്റം അരങ്ങേറിയത്. അതുകൊണ്ടാണ് ആളുകൾ ഏപ്രിൽ ഒന്നിന് വിശേഷദിനമായി ആചരിച്ചു പോകുന്നത്. എന്നാൽ റിപ്പോർട്ടുകൾ അനുസരിച്ച് ചില ആളുകൾ ജൂലിയൻ കലണ്ടറിൽ നിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറാൻ വിസമ്മതിച്ചിരുന്നത്രേ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യമായി പുതിയ കലണ്ടർ അംഗീകരിച്ച നടപ്പിലാക്കിയ രാജ്യം ഫ്രാൻസ് ആണ്. പുതിയ കലണ്ടർ അനുസരിക്കാത്തവരെ വിഡ്ഢികളാണെന്ന് പറഞ്ഞു പരിഹസിക്കാൻ വേണ്ടിയാണത്രേ ഏപ്രിൽ ഫൂൾ ഡേ ആചരിക്കാൻ തുടങ്ങിയത്. പുതിയ കലണ്ടർ അംഗീകരിച്ചവർ പഴയ കലണ്ടർ പിന്തുടരുന്നവരെ വിഡ്ഢികൾ എന്ന് വിളിച്ച് പരിഹസിക്കാൻ തുടങ്ങി. പിന്നീട് എല്ലാവരും ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറിയെന്നാണ് ചരിത്രം പറയുന്നത്.

എന്നാൽ ഇന്ന് നമ്മൾ ആളുകൾക്ക് ദുഃഖം മറക്കാനും തമാശ പറയാനും മതിമറന്ന് ചിരിക്കാനും ഒക്കെയുള്ള ഒരു അവസരം കൂടിയാണ് ഓരോ ഏപ്രിൽ ഫൂൾ ദിനവും