കോട്ടയം ജില്ലയില്‍ ഏപ്രിൽ 11ന് നാല് മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം : ജില്ലയില്‍ ഏപ്രിൽ 11ന് നാല് മെഗാ കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടക്കും.

പി ടി എം എസ് ആഡിറ്റോറിയം ഈരാറ്റുപേട്ട, മരങ്ങാട്ടുപള്ളി കുടുംബാരോഗ്യ കേന്ദ്രം, കാണക്കാരി കല്ലമ്പാറ ഷോപ്പിംഗ് കോംപ്ലക്‌സ്, മണര്‍കാട് കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവയല്ലാതെ മറ്റ് വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളൊന്നും ഇന്ന് പ്രവര്‍ത്തിക്കില്ല.

ഓരോ ക്യാമ്പിലും 1000 പേര്‍ക്കു വരെ വാക്‌സിന്‍ നല്‍കും. ക്യാമ്പുകളില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ 45 വയസിനു മുകളിലുള്ള ആര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാം.

ആദ്യ ഡോസ് എടുക്കേണ്ടവര്‍ക്കും രണ്ടാം ഡോസ് എടുക്കേണ്ടവര്‍ക്കും വാക്‌സിന്‍ ലഭിക്കും.