video
play-sharp-fill

മാറ്റമില്ലാതെ തുടർന്ന് സ്വർണവില ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില

മാറ്റമില്ലാതെ തുടർന്ന് സ്വർണവില ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില

Spread the love

കോട്ടയം : സംസ്ഥാനത്ത് കുതിപ്പിനും ഇടിവിനും ശേഷം മാറ്റമില്ലാതെ തുടർന്ന് സ്വർണവില. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില. ഒരു പവൻ സ്വർണത്തിന് 72,040 രൂപയിലും ഗ്രാമിന് 9,005 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 7,410 രൂപയാണ്. ചൊവ്വാഴ്ച ഗ്രാമിന് 275 രൂപയും പവന് 2,200 രൂപയും ഒറ്റയടിക്ക് ഉയർന്ന സ്വർണവില ഗ്രാമിന് 9,290 രൂപയും പവന് 74,320 രൂപയുമെന്ന പുത്തൻ ഉയരത്തിലെത്തിയിരുന്നു. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ബുധനാഴ്ച അതേപടി 2,200 രൂപ കുത്തനെ ഇടിയുകയാണുണ്ടായത്. വ്യാഴാഴ്ച പവന് 80 രൂപയും കുറഞ്ഞു. പത്തുദിവസത്തിനിടെ 4000 രൂപയിലധികം വര്‍ധിച്ച ശേഷമാണ് കഴിഞ്ഞ ദിവസം മുതല്‍ വില കുറഞ്ഞത്.

 

ജനുവരി 22-നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയർന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഫെബ്രുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയർന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയർന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.

 

മാർച്ച്‌ ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങള്‍ക്കൊടുവില്‍ 14ന് 65,000 രൂപയും 18ന് 66,000 രൂപയും 31ന് 67,000 രൂപയും ഏപ്രില്‍ ഒന്നിന് 68,000 പിന്നിടുകയായിരുന്നു. പത്തു ദിവസങ്ങള്‍ക്കു ശേഷം ഏപ്രില്‍ 11ന് 69,000 രൂപയും പിന്നാലെ 12ന് 70,000 രൂപയും പിന്നിട്ടു.

 

ഏപ്രില്‍ 17ന് ഒറ്റയടിക്ക് 840 രൂപ ഉയർന്ന സ്വർണവില 71,000 രൂപ പിന്നിട്ടു. 21ന് 72,000 രൂപ പിന്നിട്ട സ്വർണവില 22ന് ഒറ്റയടിക്ക് 2,200 രൂപ ഇടിഞ്ഞ് 74,000 എന്ന നാഴികക്കല്ലിലെത്തി.

 

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. യുഎസ്-ചൈന താരിഫ് തർക്കം അകലുന്നുവെന്ന സൂചനകളെ തുടർന്നാണ് ബുധനാഴ്ച അന്താരാഷ്ട്ര സ്വർണവില ഇടിഞ്ഞത്. ഔണ്‍സിന് ഒറ്റയടിക്ക് 140 ഡോളറോളം ഇടിഞ്ഞ് 3,275 ഡോളർ‌ വരെ എത്തിയ വില, വ്യാഴാഴ്ച 3,327 ഡോളറിലെത്തിയിരുന്നു.

അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 109 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.