റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റാം;ഇപ്പോൾ അപേക്ഷിക്കാം

Spread the love

കോട്ടയം: പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെള്ള, നീല)മുന്‍ഗണന വിഭാഗത്തിലേക്ക് (പിങ്ക്) തരം മാറ്റുന്നതിന് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ 30 വരെ നീട്ടി. സിറ്റിസണ്‍ ലോഗിന്‍ മുഖേനയോ അക്ഷയകേന്ദ്രം വഴിയോ അപേക്ഷകള്‍ നല്‍കാം. പൊതുജനങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണണെന്ന്് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
വിശദവിവരത്തിന് ഫോണ്‍: 0481- 2560371.