എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് ഉണ്ടോ..? നിങ്ങൾക്കായി 2000 രൂപ പാരിതോഷികം, വിദ്യാർത്ഥികളിൽനിന്ന് മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു; ജൂലൈ 15നു മുമ്പായി അപേക്ഷ സമർപ്പിക്കണം

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് ഉണ്ടോ..? നിങ്ങൾക്കായി 2000 രൂപ പാരിതോഷികം, വിദ്യാർത്ഥികളിൽനിന്ന് മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു; ജൂലൈ 15നു മുമ്പായി അപേക്ഷ സമർപ്പിക്കണം

2024 മാർച്ചിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളിൽനിന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ജില്ലാ മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു.

2000 രൂപയാണ് പാരിതോഷികം.15നു മുമ്പ് ഓൺലൈനിൽ അപേക്ഷിക്കണം. ഇതിന്റെ പ്രിന്റെടുത്ത് രേഖകളോടൊപ്പം ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിക്ക് നൽകണം. 15നുതന്നെ സ്ഥാപനാധികാരി വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കി കോളേജ് വിദ്യാഭ്യാസവകുപ്പിന് നൽകണം.


ഹയർസെക്കൻ‍ഡറി സ്കൂളുകളിലുൾപ്പെടെ അപേക്ഷകൾ സ്വീകരിച്ച് പരിശോധിക്കണം. 2024ൽ എസ്എസ്എൽസിക്ക് 68,604 പേരും പ്ലസ്ടുവിന് 33,815 പേരും എ പ്ലസ് നേടിയിരുന്നു. ഇവർക്കെല്ലാം പാരിതോഷികം നൽകണമെങ്കിൽ 20.5 കോടിരൂപ വേണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, എത്രപേർക്ക് തുക നൽകുമെന്നോ എങ്ങനെ തെരഞ്ഞെടുപ്പ് നടത്തുമെന്നോ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല. മുൻവർഷം തുക വിതരണം ചെയ്തില്ലെന്നും പരാതിയുണ്ട്.