പി.ജെ ജോസഫിന് ആപ്പിന്റെ കൂട്ട്; ഡൽഹിയിൽ വിജയിച്ച കേജരിവാളിന്റെ തോളിൽ കയ്യിട്ട് കേരള കോൺഗ്രസ് ജോസഫ് വിഭാഗം; ഇന് പി.ജെയുടെ യുദ്ധം അങ്ങ് ന്യൂഡൽഹിയിൽ

പി.ജെ ജോസഫിന് ആപ്പിന്റെ കൂട്ട്; ഡൽഹിയിൽ വിജയിച്ച കേജരിവാളിന്റെ തോളിൽ കയ്യിട്ട് കേരള കോൺഗ്രസ് ജോസഫ് വിഭാഗം; ഇന് പി.ജെയുടെ യുദ്ധം അങ്ങ് ന്യൂഡൽഹിയിൽ

സ്വന്തം ലേഖകൻ 

ന്യൂഡൽഹി: ഇന്ത്യ മുഴുവൻ തിളങ്ങി നിൽക്കുന്ന ദേശീയ നേതാവാകാനുള്ള പി.ജെ ജോസഫിന്റെ നീക്കത്തിന് ഇനി ആപ്പിന്റെ കൂട്ട്. ആം ആദ്മി പാർട്ടി വഴി,  രാജ്യത്തിന്റെ ഭരണസിരാകേന്ദ്രത്തിന്റെ തലപ്പത്തേയ്ക്കു കയറാനുള്ള ശ്രമമാണ് ഇപ്പോൾ
പി.ജെ ജോസഫ് നടത്തുന്നത്. ദേശീയ നേതാവാകുക എന്ന ജീവിത അഭിലാഷം സാധിക്കുന്നതിനായാണ് പി.ജെ ജോസഫ് ഇപ്പോൾ ഒരുങ്ങുന്നത്.

കേരള കോൺഗ്രസ് എം വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ കഴിഞ്ഞ ദിവസം ഡൽഹിയിൽ ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് ആപ്പുമായി ലയിക്കാനുള്ള പി.ജെ ജോസഫിന്റെ നീക്കം പുറത്തായത്. കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യം മാധ്യമ നിരീക്ഷകർ കൽപ്പിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള കോൺഗ്രസ് എം പാർട്ടിയുടെ ഏറെ നിർണായകമായ കേസ് തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ നടന്നു കൊണ്ടിരിക്കുന്ന സമയത്ത് അതിലൊന്നും താല്പര്യമില്ലാതെ കേരള ഹൗസിൽ  ആം ആദ്മി പാർട്ടിയുടെ എം പിയായ സഞ്ജയ് സിങ്ങുമായി ചർച്ച നടത്തുകയായിരുന്നു ജോസഫ്.

കേന്ദ്രത്തിൽ നിർണ്ണായകമായ സ്വാധീനമായി മാറുക എന്നതാണ് പി.ജെ ജോസഫിന്റെ ജീവിത ലക്ഷ്യം. ഈ സാഹചര്യത്തിൽ കേരളത്തിൽ ആപ്പിനൊപ്പം ലയിക്കുന്നതിനുള്ള ലക്ഷ്യമാണ് ജോസഫ് ഇപ്പോൾ ഉയർത്തുന്നത്. ജോസഫ് നടത്തുന്ന ലോംഗ് മാർച്ചിലേക്ക് കെജ്രിവാളിന് ക്ഷണിക്കുന്നതിന് മുന്നോടിയായി വിവരങ്ങൾ അദ്ദേഹത്തിൻറെ വലംകൈയായ സഞ്ജയ് സിംഗിനെ ധരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇതെന്നാണ്.

ഇതിൽ ഏറെ രാഷ്ട്രീയ പ്രാധാന്യം കൂടിക്കാഴ്ചയ്ക്ക് കൽപ്പിക്കുന്നവരുമുണ്ട്കാരണം കേരള കോൺഗ്രസ് എമ്മിലെ അധികാര തർക്കത്തിൽ അന്തിമ വിധി നിശ്ചയിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ്. കമ്മീഷൻറെ നിയമ വിഭാഗം നൽകിയ റിപ്പോർട്ട് അനുസരിച്ച് ജോസ് കെ മാണി വിഭാഗത്തിൽ ആണ് മിക്കവാറും ചിഹ്നവും പാർട്ടിയും ലഭിക്കുക. അതോടെ ഇവിടെ കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ കാര്യമായ പ്രസക്തി തനിക്ക് കൈവരില്ലെന്ന  തിരിച്ചറിവാണ് .

ദേശീയ തലസ്ഥാനത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ച കെജ്രിവാൾ എന്ന അത്ഭുത പ്രതിഭാസത്തെ  കൂട്ടുപിടിച്ച് പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് സമവാക്യങ്ങൾ ഒരുക്കുന്നതിന്റെ പിന്നിൽ എന്നുവേണം കരുതാൻ. കെജ്രിവാളിൻറെ  ക്ലീൻ ഇമേജും വ്യക്തിപ്രഭാവവും കേരളത്തിലും തുണയാകുമെന്ന് ജോസഫ്  വിശ്വസിക്കുന്നു  എന്ന്  വിലയിരുത്തുന്നവരുമുണ്ട്..

ആം ആദ്മി പാർട്ടിക്ക് കേരളത്തിൽ കാര്യമായ അടിത്തറ ഇല്ല. പിന്നെ ജോസഫിനെ പോലെ സീനിയറായ ഒരു നേതാവ് ആംആദ്മിയുടെ ഉത്തരവാദിത്വംഏറ്റെ ടുത്താൽ  കേരള രാഷ്ട്രീയത്തിലും ചെറുതല്ലാത്ത സംഭാവന നൽകുവാൻ കഴിയും എന്ന് അവരുടെ നേതൃത്വം കരുതുന്നു എന്നുവേണം അനുമാനിക്കാൻ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കേസുമായി ബന്ധപ്പെട്ടാണ്  പി.ജെ ജോസഫും കുടുംബവും ഡൽഹിയിലെത്തിയത് എന്നായിരുന്നു കേരള കോൺഗ്രസ് ജോസഫിലെ ഒരു വിഭാഗവും മാധ്യമങ്ങളും കരുതിയിരുന്നത്.

എന്നാൽ അതിനപ്പുറം പ്രത്യേകമായ ഒരു രാഷ്ട്രീയ മാനം ഈ ഡൽഹിയാത്രയ്ക്ക് പിന്നിലുണ്ടെന്ന് മനസ്സിലായത് കെജ്രിവാൾ- ജോസഫ് കൂടിക്കാഴ്ചയ്ക്ക് ശേഷമാണ്. കേരളത്തിൽ ആം ആദ്മി പാർട്ടി മൂന്ന് മുന്നണിയിലും ഉൾപ്പെടാതെ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചു വരുന്നത്. പി ജെ ജോസഫ് ആം ആദ്മി പാർട്ടിയിൽ ചേർന്നു കഴിയുമ്പോൾ മുന്നണി സമവാക്യം ഒരു പക്ഷെ മാറി വന്നേക്കാം. ഇടത് സർക്കാരിന് നേതൃത്വം കൊടുക്കുന്ന പിണറായി വിജയനുമായി കെജ്രിവാൾ നല്ല സൗഹൃദത്തിലുമാണ് .

ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗമായി ആം ആദ്മി പാർട്ടി കടന്നു വന്നാലും അത്ഭുതപ്പെടാനില്ല . ഡൽഹി രാഷ്ട്രീയത്തിൽ കോൺഗ്രസിനെ തറപറ്റിച്ച കാര്യങ്ങളൊക്കെ ഒരുപക്ഷേ കോൺഗ്രസിൻറെ ഇപ്പോഴത്തെ ദുർബല സാഹചര്യത്തിൽ മറക്കുവാൻ ആണ് സാധ്യത. ആം ആദ്മി പാർട്ടിക്ക് കേരളത്തിൽ മൂന്ന് എംഎൽഎമാർ ഉള്ള ഒരു പാർട്ടിയായി മാറുകയും ചെയ്യാം. രാഷ്ട്രീയത്തിൽ ആർക്കും ആരോടും പ്രത്യേക തൊട്ടുകൂടായ്മയോ തീണ്ടലോ ഒന്നുമില്ല താനും.

അനിശ്ചിതത്വത്തിന്റെ   കലാശാലയായ രാഷ്ട്രീയത്തിൽ എന്തും സാധ്യമാണെന്ന് തിരിച്ചറിവ് പിജെ ജോസഫിനെ പോലെ പരിണിത പ്രഞ്ജനായ  നേതാവിനുണ്ട് താനും. എന്തായാലും ഒരു കാര്യം ഉറപ്പ് പി ജെ ജോസഫ് കേജ്രിവാൾ  കൂടിക്കാഴ്ച കേവലം ഏതെങ്കിലും പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണകത്ത് നൽകുന്നതിന് വേണ്ടിയുള്ളതാണെന്ന് മാത്രം വിചാരിച്ചാൽ അത് മൗഡ്യമാകും . സാധാരണഗതിയിൽ ഒരു കൂടിക്കാഴ്ച ആയി കേരളത്തിലെ യുഡിഎഫ് നേതൃത്വം ഇത് തള്ളാൻ ഇടയില്ല. വളരെ കരുതലോടെയും ശ്രദ്ധയോടെയുമാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഈ കാര്യങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്.