അപ്പോളോ ഹോസ്പിറ്റൽ ഗ്രൂപ്പ് കേരളത്തിലേക്ക്; 250 കിടക്കകളുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി അങ്കമാലിയിൽ
സ്വന്തം ലേഖകൻ
ചെന്നൈ: പ്രമുഖ ആശുപത്രി ശൃംഖലയായ അപ്പോളോ ഹോസ്പിറ്റൽ ഗ്രൂപ്പ് കേരളത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. അറ്റ്‌ലക്‌സ് ഗ്രൂപ്പിന്റെ സഹകരണത്തോടെ നിർമിക്കുന്ന 250 കിടക്കകളുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി അങ്കമാലിയിലാണ് വരുന്നത്. ആശുപത്രിയുടെ പ്രവർത്തനം ആറുമാസത്തിനകം ആരംഭിക്കും. അടിസ്ഥാനസൗകര്യങ്ങൾ അറ്റ്‌ലക്‌സ് ലഭ്യമാക്കും. 35 വർഷത്തെ സേവനപാരമ്പര്യവും ആഗോളപരിചയവും നൂതനചികിത്സാമാർഗങ്ങളും കൈമുതലായ അപ്പോളോയ്ക്ക് കേരളത്തിലെ ജനങ്ങൾക്ക് ഏറ്റവും മികച്ച സേവനം ലഭ്യമാക്കാൻ സാധിക്കുമെന്ന് അപ്പോളോ ഹോസ്പിറ്റൽസ് ചെയർമാൻ ഡോ. പ്രതാപ് റെഡ്ഡി വ്യക്തമാക്കി. അന്താരാഷ്ട്രനിലവാരമുള്ള ചികിത്സ ലഭ്യമാക്കുകയാണ് ആശുപത്രിയുടെ ലക്ഷ്യം. 24 മണിക്കൂറും സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സയും വിദഗ്ദ ഡോക്ടർമാരുടെ സേവനവും ഇവിടെയുണ്ടാകും.
Third Eye News Live
0