അപകടകരമായ മരങ്ങൾ വെട്ടി മാറ്റണമെന്ന് കുമരകം ഗ്രാമപഞ്ചായത്ത്: ഇല്ലെങ്കിൽ മരം വീണുണ്ടാകുന്ന നഷ്ടം ഉടമസ്ഥനിൽ നിന്ന് ഈടാക്കും.

അപകടകരമായ മരങ്ങൾ വെട്ടി മാറ്റണമെന്ന് കുമരകം ഗ്രാമപഞ്ചായത്ത്: ഇല്ലെങ്കിൽ മരം വീണുണ്ടാകുന്ന നഷ്ടം ഉടമസ്ഥനിൽ നിന്ന് ഈടാക്കും.

 

കുമരകം: കാറ്റും മഴയും വരുന്നു. മറിഞ്ഞു വീഴാൻ സാധ്യതയുള്ള മരങ്ങൾ വെട്ടിമാറ്റണമെന്ന് അധികൃതർ.

കുമരകം ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ കാലവർഷക്കെടുതിയിൽ മറിഞ്ഞ് വീണ് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം

സംഭവിക്കാതിരിക്കാൻ മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങൾ മുറിച്ച് മാറ്റുകയോ, വെട്ടി ഒതുക്കുകയോ ചെണ്ടമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇങ്ങനെ അപകട സാധ്യത ഒഴിവാക്കേണ്ടതാണ്. പ്രസ്തുത മരങ്ങൾ മുറിച്ച് മാറ്റാത്ത പക്ഷം ഇതിന്മേലുണ്ടാകുന്ന സകലമാന

കഷ്ടനഷ്ടങ്ങൾക്കും ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 30(2)(വി) പ്രകാരം മരങ്ങളുടെ ഉടമസ്ഥർ മാത്രമായിരിക്കും
ഉത്തരവാദിയെന്നും കുമരകം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.