play-sharp-fill
എഡിജിപി എം. ആർ അജിത് കുമാറിനെതിരെ കൂടുതൽ രൂക്ഷമായ വിമർശനം ഉയർത്തി പി.വി അൻവർ എംഎൽഎ: അജിത്ത് കുമാർ സ്വർണ്ണകള്ളക്കടത്ത് സംഘത്തിന്റെ കൂട്ടാളി

എഡിജിപി എം. ആർ അജിത് കുമാറിനെതിരെ കൂടുതൽ രൂക്ഷമായ വിമർശനം ഉയർത്തി പി.വി അൻവർ എംഎൽഎ: അജിത്ത് കുമാർ സ്വർണ്ണകള്ളക്കടത്ത് സംഘത്തിന്റെ കൂട്ടാളി

മലപ്പുറം:എഡിജിപി എം.ആർ അജിത് കുമാറിനെതിരെ വീണ്ടും അതിരൂക്ഷ വിമർശനം ഉയർത്തി പി.വി അൻവർ എംഎൽഎയുടെ വാർത്താ സമ്മേളനം.

കള്ളക്കടത്ത് സംഘവുമായി അജിത് കുമാറിന് നേരിട്ട് ബന്ധമുണ്ട്. അജിത് കുമാറിന് മുമ്പിൽ ദാവൂദ് ഇബ്രാഹിം വരെ തോറ്റു പോകുമെന്നും എംഎൽഎയുടെ പരിഹാസം.


മന്ത്രിമാരുടെ ഫോൺ വരെ അജിത് കുമാർ ചോർത്തുന്നുണ്ട്. ഇത് സൈബർ സംഘത്തിന് അടക്കം കണ്ടെത്താൻ സാധിക്കുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പല പോലീസ് ഉദ്യോഗസ്ഥരുടെയും ഫോൺകോൾ താൻ ചോർത്തിയിട്ടുണ്ടെന്നും പി വി അൻവർ എംഎൽഎ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

പത്തനംതിട്ട എസ്.പി സുജിത് കുമാറിന്റെ ഓഡിയോ ക്ലിപ്പുകൾ എംഎൽഎ പുറത്തുവിട്ടു.

ആഭ്യന്തര സുരക്ഷ ഉറപ്പാക്കാൻ സർക്കാർ നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ തനിനിറം പുറത്തു കാട്ടാൻമറ്റു മാർഗ്ഗമില്ലാത്തതിനാൽ ഗതികേട് കൊണ്ടാണ് താൻ ഓഡിയോ ക്ലിപ്പുകൾ പുറത്തു വിടരുന്നതെന്നും, ഇതിന് കേരള ജനങ്ങളോട് മാപ്പ് പറയുന്നതായി അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ വിശ്വസ്തനാണ് എഡിജിപി. മുഖ്യമന്ത്രി വിശ്വസിച്ച് ഇരുവരെയും ഏൽപ്പിക്കുന്ന കാര്യങ്ങളാണ് ഇത്തരത്തിൽ നടക്കുന്നത്. ഇനി പി. ശശിയുടെ അനുവാദത്തോടെയാണോ എഡിജിപി പ്രവർത്തിക്കുന്നതെന്ന് തനിക്കറിയില്ല എന്നും അദ്ദേഹം പറഞ്ഞു.

ചില പോലീസുകാരുടെത് രാജ്യവിരുദ്ധ പ്രവർത്തനമാണെന്നും, ഈ പാർട്ടിയെയും സർക്കാരിനെയും ഇല്ലായ്മ ചെയ്യാൻ പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പാണ് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതെന്നും പി.വി അൻവർ ആരോപിച്ചു.

സുജിത്ത് ദാസ്, ഐപിഎസിൽ വരും മുൻപ് കസ്റ്റംസിലായിരുന്നതിനാൽ കസ്റ്റംസിലെ ഉദ്യോഗസ്ഥരുമായി അതിഭയങ്കരമായ ബന്ധമുണ്ട്. ഈ ബന്ധം ഉപയോഗിച്ച് വലിയ കള്ളത്തരങ്ങളാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വിമാനത്താവളത്തിൽ വച്ച് കള്ളക്കടത്ത് സ്വർണ്ണം സ്കാനിങ്ങിൽ കണ്ടെത്തിയാലും കസ്റ്റംസ് പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കും. പിന്നീട് സ്വർണം വഴിയിൽ വച്ച് പിടിക്കും.

25 ബിസ്ക്കറ്റുണ്ടെങ്കിൽ 10 ബിസ്കറ്റ് സംഘം എടുക്കും. ബാക്കി കസ്റ്റംസിന് കൊടുക്കുമെന്നും എം എൽ എ ആരോപിക്കുന്നു. കസ്റ്റംസ് ഇവരെ പിടിച്ചാൽ സിസിടിവി ഉള്ളതിനാൽ ഒരു ബിസ്കറ്റ് പോലും മാറ്റാനാകില്ല. എന്നാൽ പുറത്ത് അങ്ങനെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ സംഘങ്ങളുടെ എല്ലാം തലവൻ എഡിജിപി ആണെന്നും എം.എൽ.എ ആരോപിച്ചു.