play-sharp-fill
ജില്ലാ പൊലീസ് മേധാവിക്കെതിരെ പൊതുവേദിയിൽ പി.വി.അൻവർ എംഎൽഎ നടത്തിയ രൂക്ഷവിമർശനം വിവാദമായി: പൊലീസിനെ ഭീഷണിപ്പെടുത്താനും സ്വാ ധീനിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് ഒതായി മനാഫിന്റെ കുടുംബം.

ജില്ലാ പൊലീസ് മേധാവിക്കെതിരെ പൊതുവേദിയിൽ പി.വി.അൻവർ എംഎൽഎ നടത്തിയ രൂക്ഷവിമർശനം വിവാദമായി: പൊലീസിനെ ഭീഷണിപ്പെടുത്താനും സ്വാ ധീനിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന് ഒതായി മനാഫിന്റെ കുടുംബം.

മലപ്പുറം: ജില്ലാ പൊലീസ് മേധാവിക്കെതിരെ പൊതുവേദിയിൽ പി.വി.അൻവർ എംഎൽഎ നടത്തിയ രൂക്ഷവിമർശനം പൊലീസിനെ ഭീഷണിപ്പെടുത്താനും സ്വാ ധീനിക്കാനും ലക്ഷ്യമിട്ടുള്ളതാണെന്ന ആരോപണവുമായി ഒതായി മനാഫിന്റെ കുടുംബം.

1995 ഏപ്രിൽ 13നു പട്ടാപ്പകൽ നാട്ടുകാർ നോക്കിനിൽക്കെ ഒതായി അങ്ങാടിയിൽവച്ച് യൂത്ത് ലീഗ് പ്രവർത്തകനായ മനാഫിനെ വെട്ടിക്കൊലപ്പെ ടുത്തിയ കേസിൽ അൻവറിന്റെ 2 സഹോദരീപുത്രന്മാർ വിചാരണ നേരിടുകയാണ്.

കേസിൽ രണ്ടാം പ്രതിയായിരുന്ന അൻവറിനെ വിചാരണക്കോടതി വെറുതേ വിട്ടതിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. മനാഫിന്റെ സഹോദരൻ നൽകിയ റിവിഷൻ ഹർജിയും
ഹൈക്കോടതിയിലാണ്. വിചാരണയുടെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ മൊ ഴിയാണ് ഇനി രേഖപ്പെടുത്താനുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

.കേസിൽ തനിക്കും അടുത്ത ബന്ധുക്കൾക്കുമെതിരെ മൊഴി നൽകരുതെന്നു പൊലീസിനു മുന്നറിയിപ്പു നൽകുകയാണ് എസ്‌പിക്കെതിരായ വിമർശനത്തിന്റെ ലക്ഷ്യമെന്നു മനാഫിൻ്റെ ബന്ധുക്കൾ ആരോപിച്ചു.

അൻവറിന്റെ സഹോദരീപുത്രന്മാരായ മാലങ്ങാടൻ ഷഫീഖ് കേസിലെ ഒന്നാം പ്രതിയും മാലങ്ങാടൻ ഷരീഫ് മൂന്നാം പ്രതിയുമാണ്. ഇവരുൾപ്പെടെ 4 പ്രതികളുടെ വിചാരണയാണു നിലവിൽ മഞ്ചേരി കോടതീയിൽ നടക്കുന്നത്. അവസാനഘ ട്ടത്തിലെത്തിയ വിചാരണയുടെ ഭാഗമായി ഇനി പൊലീസ് ഉദ്യോഗസ്‌ഥർ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്താനുണ്ട്.