play-sharp-fill
സിനിമാ മോഹം ഒരു പെട്ടിയില്‍ പൂട്ടിവെയ്ക്കേണ്ടി വന്ന അവസ്ഥ….!  ശസ്ത്രക്രിയ നടത്തേണ്ട സമയം അതിക്രമിച്ച ശേഷമാണ് പ്രശ്നം കണ്ടെത്തിയത്; ഒൻപത് മാസത്തോളം ഒരു റൂമിനുള്ളില്‍ തന്നെയായിരുന്നു ജീവിതം; വികാരഭരിതയായി അനുശ്രീ

സിനിമാ മോഹം ഒരു പെട്ടിയില്‍ പൂട്ടിവെയ്ക്കേണ്ടി വന്ന അവസ്ഥ….! ശസ്ത്രക്രിയ നടത്തേണ്ട സമയം അതിക്രമിച്ച ശേഷമാണ് പ്രശ്നം കണ്ടെത്തിയത്; ഒൻപത് മാസത്തോളം ഒരു റൂമിനുള്ളില്‍ തന്നെയായിരുന്നു ജീവിതം; വികാരഭരിതയായി അനുശ്രീ

സ്വന്തം ലേഖിക

കൊച്ചി: ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് ഒൻപത് മാസത്തോളം വീട്ടില്‍ കഴിയേണ്ടി വന്ന അവസ്ഥയെ കുറിച്ച്‌ തുറന്ന് പറഞ്ഞ് നടി അനുശ്രീ.

തന്റെ ഇടതു കൈ പാരലെെസ്ഡ് ആയെന്നും സിനിമാ ജീവിതം അവസാനിച്ചു എന്നുമാണ് കരുതിയതെന്നും താരം പറഞ്ഞു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അനുശ്രീ ഇക്കാര്യം വെളിപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഇതിഹാസയിലെക്കൊ അഭിനയിച്ച ശേഷം കെെയില്‍ ബാലന്‍സ് ഇല്ലാതാകുന്നത് പോലെ തോന്നി. ആദ്യം എന്താണെന്ന് മനസിലായില്ല. പിന്നീട് ഇടയ്‌ക്കിടെ അങ്ങനെ സംഭവിക്കാന്‍ തുടങ്ങി. ആശുപത്രിയില്‍ പോയി എക്സ്റേ ഒക്കെ എടുത്തെങ്കിലും അപ്പോള്‍ എന്താണെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.

മൂന്നു നാല് മാസത്തെ ചികിത്സയ്‌ക്കും പരിശോധനയ്‌ക്കും ശേഷമാണ് അധികമായി ഒരു എല്ല് വളര്‍ന്ന് വരുന്നതാണ് പ്രശ്നമെന്ന് മനസ്സിലായത്. അതില്‍ ഞരമ്പ് കയറിച്ചുറ്റുകയും പള്‍സ് കുറയുകയും ചെയ്യുന്ന അവസ്ഥയിലായി.

ശസ്ത്രക്രിയ നടത്തേണ്ട സമയം അതിക്രമിച്ച ശേഷമാണ് പ്രശ്നം കണ്ടെത്തുന്നത്. ആ സമയം ഇതിഹാസ റിലീസിന് ഒരുങ്ങുകയാണ്. പെട്ടെന്ന് സര്‍ജറി നടത്തി. എട്ട്-ഒൻപത് മാസത്തോളം കൈ പാരലൈസ്ഡ് ആയിരുന്നു. ആ ഒൻപത് മാസത്തോളം ഒരു റൂമിനുള്ളിലായിരുന്നു ജീവിതം.

സിനിമയൊക്കെ ഒരു പെട്ടിയില്‍ പൂട്ടിവെക്കണം എന്ന് തീരുമാനിച്ചു. സിനിമയില്‍ എത്തി നാലു വര്‍ഷത്തിനു ശേഷമായിരുന്നു ഇത് സംഭവിക്കുന്നത്.

എന്നാണ് ഇത് ശരിയാവുക എന്നു പറയാന്‍ പോലുമാകാത്ത അവസ്ഥയായിരുന്നു. വീണ് പോയാല്‍ വീട് വയ്‌ക്കാന്‍ എടുത്ത ലോണ്‍ പോലും വീട്ടുകാര്‍ക്ക് അടച്ചു തീര്‍ക്കാന്‍ പറ്റില്ലല്ലോ എന്നോര്‍ത്ത് ആകെ വിഷമത്തിലായി.

ആ സമയത്താണ് ‘ചന്ദ്രേട്ടന്‍ എവിടെയാ’ എന്ന സിനിമയുടെ കോള്‍ വരുന്നത്. എനിക്ക് സിനിമ ചെയ്യാന്‍ പറ്റില്ല എന്നാണ് അപ്പോള്‍ പറഞ്ഞത്. എന്നാല്‍ എനിക്കുവേണ്ടി കാത്തിരിക്കാന്‍ അവര്‍ തയാറായിരുന്നു.’- അനുശ്രീ പറഞ്ഞു.