ചരിത്രം ഈ മൃഗത്തിന് നേരെ കാർക്കിച്ച് തുപ്പും : അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് അനുരാഗ് കശ്യപ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ന്യൂഡൽഹി: ചരിത്രം ഈ മൃഗത്തിന് നേരെ കാർക്കിച്ച് തുപ്പും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ആഞ്ഞടിച്ച് സംവിധായകൻ അനുരാഗ് കശ്യപ്. ട്വിറ്ററിലൂടെയാണ് അനുരാഗ് കശ്യപ് പ്രതികരിച്ചത്. ചരിത്രം ഇയാൾക്ക് മേൽ കാർക്കിച്ച് തുപ്പുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രതിഷേധക്കാരനെ ബിജെപി അനുയായികൾ മർദ്ദിച്ച സംഭവത്തെ തുടർന്നാണ് അനുരാഗ് കശ്യപ് രംഗത്ത് വന്നിരിക്കുന്നത്.

‘നമ്മുടെ ആഭ്യന്തരമന്ത്രി വെറുമൊരു ഭീരുവാണ്. അയാളുടെ പോലീസ്, കൂലിക്കെടുത്ത കുറെ ക്രിമിനലുകൾ, സ്വന്തം സൈന്യം, ഇതൊക്കെയുണ്ടായിട്ടും അയാൾ സ്വന്തം സുരക്ഷ വർധിപ്പിക്കുകയും നിരായുധരായ പ്രതിഷേധക്കാരെ ആക്രമിക്കുകയും ചെയ്യുന്നു. അൽപ്പത്തരത്തിന്റെയും അപകർഷതയുടെയും പരിധി ലംഘിച്ച ആരെങ്കിലുമുണ്ടെങ്കിൽ അത് അമിത് ഷാ ആണ്. ചരിത്രം ഈ മൃഗത്തിന് മേൽ കാർക്കിച്ച് തുപ്പും’ എന്നാണ് അനുരാഗ് കശ്യപ് ട്വീറ്ററിൽ കുറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തേ ജെഎൻയുവിൽ വിദ്യാർത്ഥികൾക്ക് നേരെ നടന്ന അക്രമത്തെ കടുത്ത ഭാഷയിൽ അപലപിച്ച് അനുരാഗ് കശ്യപ് രംഗത്ത് എത്തിയിരുന്നു. മോഡിയും ഷായും അവരുടെ ബിജെപിയും എബിവിപിയും തീവ്രവാദികളാണെന്ന് പറയുന്നതിൽ തനിക്ക് യാതൊരു ലജ്ജയുമില്ലെന്നാണ് കശ്യപ് അന്ന് തുറന്ന് പറഞ്ഞത്.